Connect with us

Gulf

വിദേശികള്‍ക്ക് അനുയോജ്യമായ രാജ്യങ്ങളില്‍ ഖത്വറിന് അംഗീകാരം

Published

|

Last Updated

ദോഹ: മികവു പുലര്‍ത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് ദീര്‍ഘകാല വാസത്തിന് അനുയോജ്യമായ രാജ്യമാണ് ഖത്വര്‍ എന്ന് റിപ്പോര്‍ട്ട്. വിദഗ്ധരായ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമെന്ന ഖ്യാതിയാണ് ഖത്വറിന് ലഭിച്ചത്. ഫ്രഞ്ച് ആസ്ഥാനമായ ബിസിനസ് സ്‌കൂള്‍ ഇന്‍സീഡ് പുറത്തറിക്കിയ റിപ്പോര്‍ട്ടിലാണ് ഖത്വറിന് അംഗീകാരം. ഗ്ലാബോല്‍ ടാലന്റ് കോംപിറ്റിറ്റീവ്‌നെസ് ഇന്‍ഡെക്‌സിലാണ് ഖത്വറിന്റെ മികവ് എടുത്തു പറയുന്നത്.
വിദേശ തൊഴിലാളികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഖത്വറിന് 26ാം സ്ഥാനമാണ് റിപ്പോര്‍ട്ട് നല്‍കിയത്. മുന്‍വര്‍ഷത്തെ റേറ്റിംഗ് 41 ആയിരുന്നു. അതേസമയം ഗ്ലോബല്‍ ടാലന്റ് കോംപിറ്റിറ്റീവ്‌നെസ് ഇന്‍ഡെക്‌സില്‍ ഒരു സ്ഥാനം ഉയര്‍ന്ന് 24 ലെത്തി ഖത്വര്‍. അടിസ്ഥാനവികസനമേഖലയിലെ ഉയര്‍ന്ന നിലവാരം, വൈദ്യരംഗത്തെ പുരോഗതി, വരുമാന നികുതി ഈടാക്കാതിരിക്കല്‍ എന്നിവ ഖത്വറിന്റെ മികച്ച പ്രകടനത്തിന് വഴിയൊരുക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest