Connect with us

Gulf

ദുബൈ ഭരണകൂട ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ തുടങ്ങിയവര്‍ ദുബൈ ഭരണകൂട ഉച്ചകോടിയില്‍

ദുബൈ:യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ മിക്ക യു എ ഇ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ശൈഖുമാരും പങ്കെടുത്ത ചടങ്ങില്‍ ദുബൈ രാജ്യാന്തര ഭരണകൂട ഉച്ചകോടിക്ക് പ്രൗഢോജ്വല തുടക്കം. മദീന ജുമൈറയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ രാവിലത്തെ സെഷനില്‍ അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. യു എ ഇ ക്യാബിനറ്റ്കാര്യ മന്ത്രി മുഹമ്മദ് അല്‍ ഗര്‍ഗാവിയുടെ പ്രഭാഷണത്തോടെയായിരുന്നു തുടക്കം. 125 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ എത്തി.

ഉച്ച കഴിഞ്ഞ്, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മേളനത്തെ വീഡിയോയിലൂടെ അഭിസംബോധന ചെയ്തു. വേള്‍ഡ് ബേങ്ക് പ്രസിഡന്റ് ജിം യോങ് കിങ്ങിന്റെ ഉജ്വല പ്രഭാഷണം വലിയ കയ്യടിയോട്കൂടിയാണ് സദസ്സ് സ്വീകരിച്ചത്. ബരാക് ഒബാമയുടെ പ്രസംഗം കേള്‍ക്കാന്‍ ശൈഖ് മുഹമ്മദിന് പുറമെ ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, യു എ ഇ ഉപപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യു എ ഇ സാംസ്‌കാരിക മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ തുടങ്ങി മിക്ക മന്ത്രിമാരും എത്തിയിരുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി, വി പി എസ് ഗ്രൂപ്പ് എം ഡി ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവരും സന്നിഹിതരായി. രാവിലെ എട്ടിനാണ് സെഷനുകള്‍ തുടങ്ങിയത്. നാളെ വൈകുന്നേരം സമാപിക്കും.

---- facebook comment plugin here -----

Latest