Connect with us

Gulf

ഹമദ് അത്യാഹിത വിഭാഗം പതിവു പോലെ പ്രവര്‍ത്തിക്കും

Published

|

Last Updated

ദോഹ: കായിക ദിനാഘോഷം നടക്കുന്ന ഇന്ന് ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, വക്‌റ ഹോസ്പിറ്റല്‍, ഹാര്‍ട്ട് ഹോസ്പിറ്റല്‍, നാഷനല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച്, ക്യൂബന്‍ ഹോസ്പിറ്റല്‍, അല്‍ ഖോര്‍ ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ ഔട്ട് പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കില്ല. അതേസമയം, ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍ പതിവു പോലെ പ്രവര്‍ത്തിക്കുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വക്‌റ ആശുപത്രിയിലെ ദന്ത വിഭാഗം, ഫിസിയോ തെറാപ്പി, ഗൈനക്കോളജി വിഭാഗങ്ങളും ഇന്നു പ്രവര്‍ത്തിക്കില്ല. കാന്‍സര്‍ സെന്ററിലെ ഒ പി ഡി ഫാര്‍മസി, ലബോറട്ടറികളും മുടക്കമായിരിക്കും. അര്‍ജന്റ് കെയര്‍ വിഭാഗം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ചെയ്യും. ക്യൂബന്‍ ഹോസ്പിറ്റലില്‍ ഇന്ന് ശസ്ത്രക്രിയക്ക് ബുക്ക് ചെയ്ത രോഗികളെ ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ടിട്ടില്ലെങ്കില്‍ ശസ്ത്രക്രിയയില്‍ മാറ്റമുണ്ടാകില്ല. അല്‍ ഖോര്‍ ആശുപത്രിയില്‍ ഒബ്‌സ്‌റ്റെട്രിക്‌സ്, ഗൈനക്കോളജി, ദന്ത വിഭാഗങ്ങള്‍ മുടക്കമായിരിക്കും. ഇന്‍പേഷ്യന്റ് ഫാര്‍മസിയും ആക്‌സിഡന്റ് എമര്‍ജന്‍സി ഫാര്‍മസിയും മുഴുസമയം പ്രവര്‍ത്തിക്കും. വിമന്‍സ് ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് വിഭാഗം അടച്ചിടും. ഫാര്‍മസി തുറന്നു പ്രവര്‍ത്തിക്കും. റുമൈല ആശുപത്രിയില്‍ പേഷ്യന്റ് റൂം മൂന്നില്‍ രാവിലെ ഏഴു മുതല്‍ ഉച്ച കഴിഞ്ഞ് മൂന്നു വരെ രോഗികളെ പരിശോധിക്കും. ഈവനിംഗ് ക്ലിനിക്കും സൈക്യാട്രി വിഭാഗവും പതിവുപോലെ പ്രവര്‍ത്തിക്കും.