Connect with us

Gulf

ശൈഖ് അബ്ദുല്ല കൊട്ടാരത്തില്‍ ആദ്യ ഈന്തപ്പന നട്ടു

Published

|

Last Updated

ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ കൊട്ടാരത്തിനുള്ളില്‍ ആദ്യ ഈന്തപ്പന നടുന്നു

ദോഹ: ശൈഖ് അബ്ദുല്ല ബിന്‍ ജാസിം അല്‍ താനിയുടെ കൊട്ടാരത്തിനുള്ളില്‍ ആദ്യ ഈന്തപ്പന നട്ടു. ഖത്വര്‍ മ്യൂസിയം ആക്ടിംഗ് സി ഇ ഒ മന്‍സൂര്‍ ബിന്‍ ഇബ്‌റാഹീം അല്‍ മഹ്മൂദ്, അസ്റ്റാഡ് പ്രൊജക്ട് മാനേജ്‌മെന്റ് സി ഇ ഒ എന്‍ജിനീയര്‍ അലി അല്‍ ഖലീഫ എന്നിവരാണ് ഈന്തപ്പന നട്ടത്. ഖത്വര്‍ നാഷനല്‍ മ്യൂസിയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ കൊട്ടാരം.
ഖത്വറിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരവും പൈതൃകവും പാരമ്പര്യവും പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യം. ഖത്വര്‍ മ്യൂസിയത്തില്‍ ആദ്യമായി നട്ട ഈന്തപ്പനയാണിത്. 19 ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ നിര്‍മിച്ച കൊട്ടാരത്തിലാണ് ശൈഖ് അബ്ദുല്ലയും കുടുംബവും താമസിച്ചത്. ഭരണകേന്ദ്രവും ഇതായിരുന്നു. 1970ല്‍ പുതുക്കിപ്പണിതു. അക്കാലത്തെ ഖത്വര്‍ മ്യൂസിയവും കൊട്ടാരമായിരുന്നു. പുതിയ മ്യൂസിയത്തിന്റെ പ്രധാന ഭാഗവും കൊട്ടാരമാണ്. ഇവിടെ ചെറിയ രീതിയിലുള്ള പബ്ലിക് പാര്‍ക്കും കൃത്രിമ ലഗൂണും വരും.

---- facebook comment plugin here -----

Latest