Connect with us

Kasargod

ഒന്‍പതുകാരന്റെ ദുരൂഹമരണം; നാട്ടുകാര്‍ ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു

Published

|

Last Updated

ചിറ്റാരിക്കാല്‍: പിതാവിനൊപ്പം ദുരൂഹസാഹചര്യത്തില്‍ കാണാതായ ഒന്‍പതുവയസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജോസ്ഗിരിയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
ജോസ്ഗിരിയിലെ പുതിയിടത്ത് ഷാജിയുടെ മകന്‍ നാലാംതരം വിദ്യാര്‍ത്ഥി ജോബിനെ കോഴിച്ചാല്‍ കട്ടപ്പള്ളി തോടിനു സമീപം മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിരിച്ചത്. ജനുവരി 26 ന് രാത്രി എട്ടോടെ പിതാവ് ഷാജി കൂട്ടികൊണ്ട് പോയ ജോബിനെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ മൂന്നാംദിവസം കട്ടപ്പള്ളി തോടിന് സമീപം ഓടക്കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവിടെയും സമീപ പ്രദേശങ്ങളിലും നാട്ടുകാര്‍ അരിച്ചുപെറുക്കിയെങ്കിലും ഷാജിയെ കണ്ടെത്താനായില്ല. കുട്ടിയുടെ മരണത്തിന്റെയും ഷാജിയുടെ തിരോധാനത്തിന്റെയും കാരണം വ്യക്തമാകാത്ത സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ചത്.
ജോസ്ഗിരിയില്‍ ചേര്‍ന്ന ആക്ഷന്‍കമ്മിറ്റി രൂപവത്കരണയോഗത്തില്‍ പഞ്ചായത്തംഗം ഷാന്റി കലാധരന്‍ അധ്യക്ഷത വഹിച്ചു. തോമസ് തെള്ളയില്‍ ചെയര്‍മാനായും ജോസ് പുറംചിറ കണ്‍വീനറായും 36 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
അതിനിടെ കുട്ടിയുടെ മരണത്തെപ്പറ്റി പോലീസ് വേണ്ടവിധം അന്വേഷിച്ചില്ലന്നും ഷാജിക്കായി തിരച്ചില്‍ നടത്തിയില്ലെന്നും ആരോപിച്ച് ജോസ് ഗിരി, രാജഗിരി, കോഴിച്ചാല്‍, മീന്തുള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു.