Connect with us

Kozhikode

എസ് വൈ എസ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭരണക്രമമായി

Published

|

Last Updated

കോഴിക്കോട്: എസ് വൈ എസ് വകുപ്പുകളും ചുമതലകളും പുനഃക്രമീകരിച്ചുകൊണ്ടുള്ള പുതിയ ഭരണക്രമത്തിന് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് ക്യാമ്പ് അന്തിമ രൂപംനല്‍കി. ക്യാബിനറ്റ് സിസ്റ്റം അനുസരിച്ച് 16 ഭാരവാഹികള്‍ക്കും 49 അംഗങ്ങള്‍ക്കും വിവിധ വകുപ്പുകളുടെ ചുമതല നല്‍കി. ആദര്‍ശം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, സാമ്പത്തികം തുടങ്ങി സംസ്ഥാന വാര്‍ഷിക കൗണ്‍സില്‍ തയ്യാറാക്കിയ കരട് നയരേഖക്ക് ക്യാമ്പ് അന്തിമ രൂപം നല്‍കി.
പ്രസ്ഥാനത്തിന്റെ ബഹുജന സംഘടനയായ കേരള മുസ്‌ലിം ജമാഅത്തിന് വിധേയമായാണ് നയരേഖ നടപ്പാക്കുക. ഇതിനു മുന്നോടിയായി ഈ മാസം 29നകം ജില്ല എക്‌സിക്യൂട്ടീവ് ക്യാമ്പുകളും മാര്‍ച്ച് 24- ഏപ്രില്‍ 17 കാലയളവില്‍ സംസ്ഥാന നേതാക്കളുടെ സോണ്‍ പര്യടനവും നടക്കും. പര്യടനാനുബന്ധമായി തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.
പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, അബ്ദുറഹ്മാന്‍ ഫൈസി മാരായമംഗലം, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മജീദ് കക്കാട് സ്വാഗതവും സ്വാദിഖ് വെളിമുക്ക് നന്ദിയും പറഞ്ഞു.
വകുപ്പുകളും ചുമതലകളും: അഡ്മിനിസ്‌ട്രേഷന്‍ അബ്ദുല്‍ ജബ്ബാര്‍ സഖാഫി(ചെയര്‍.), എം മുഹമ്മദ് സ്വാദിഖ്(സെക്ര.), ഓര്‍ഗനൈസിംഗ്: സയ്യിദ് ത്വാഹ സഖാഫി(ചെയര്‍.)മുഹമ്മദ് പറവൂര്‍ (സെക്ര.), ദഅ്‌വഃ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍(ചെയര്‍.), ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം(സെക്ര.), വെല്‍ഫയര്‍: ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി(ചെയര്‍.), സുലൈമാന്‍ സഖാഫി മാളിയേക്കല്‍(സെക്ര.) പബ്ലിക്കേഷന്‍: അബ്ദുല്ലത്വീഫ് സഅദി പഴശ്ശി (ചെയര്‍.), എം വി സിദ്ദീഖ് സഖാഫി(സെക്ര.), പബ്ലിക് റിലേഷന്‍: അബ്ദുല്‍ ഖാദിര്‍ മദനി പള്ളങ്കോട് (ചെയര്‍.), എസ് ശറഫുദ്ദീന്‍(സെക്ര.).