Connect with us

Kerala

ചെറുപുഴയിലെ കുരുന്നുകള്‍ക്ക് കാരുണ്യ ഹസ്തവുമായി സംഘടനകള്‍

Published

|

Last Updated

മര്‍കസ് ആര്‍ സി എഫ് ഐ പ്രതിനിധികള്‍
ചെറുപുഴയില്‍ കുട്ടികളോടൊപ്പം

ചെറുപുഴ: കുടിവെള്ള ടാപ്പിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കിണര്‍ കുത്താന്‍ ഇറങ്ങിയ കുരുന്നുകള്‍ക്ക് സഹായ പ്രവാഹം. കാരന്തൂര്‍ മര്‍കസ് കേന്ദ്രീകരിച്ചുള്ള ജീവ കാരുണ്യ വിഭാഗമായ ആര്‍ സി എഫ് ഐ പ്രവര്‍ത്തകരാണ് സഹായ വാഗ്ദാനവുമായി ഇന്നലെയെത്തിയത്.
കൂലോത്തും പൊയിലിലെ പരേതനായ ഭാസ്‌കരന്റെ മക്കളായ സുമേഷ് (14), ജയേഷ് (12) എന്നിവരുടെ പഠനച്ചെലവുകള്‍ ഏറ്റെടുത്തു നടത്താനും ഈ കുടുംബത്തിന് കിണര്‍ കുഴിച്ചു നല്‍കുന്നതുള്‍പ്പടെയുള്ള പദ്ധതികളുമായാണ് റിലീഫ് ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധികളെത്തിയത്. ടി സി അബ്ദുല്‍ ഗഫൂര്‍ സഖാഫി,പി അശ്‌റഫ്, എം സുബൈര്‍ എന്നിവരടങ്ങിയ സംഘം ചെറുപുഴയിലെത്തുകയും കുട്ടികളുടെയും കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും എല്ലാ പിന്തുണകളും ഈ കുടുംബത്തിന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. അതിനിടെ സാന്ത്വന പ്രവര്‍ത്തന സംഘടനയായ ഐ ആര്‍ പി സി യുടെ ചെറുപുഴ പഞ്ചായത്ത് ഘടകവും സഹായവുമായെത്തി. ഇവര്‍ കുട്ടികള്‍ക്കാവശ്യമായ ഭക്ഷണവും മറ്റും നല്‍കി. പ്രസിഡന്റ് കെ എം ശ്രീകാന്ത്്്് നേതൃത്വം നല്‍കി. അതിനിടെ ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ജമീല കോളയത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ കഴിഞ്ഞ ദിവസം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇവര്‍ക്ക് വീട്, കക്കൂസ് എന്നിവ പഞ്ചായത്ത്്്്്്് പദ്ധതിയിലുള്‍പ്പെടുത്തി ഉടന്‍ നിര്‍മിച്ച് നല്‍കാന്‍ പഞ്ചായത്ത് ബോര്‍ഡ് തീരുമാനിച്ചതായി പ്രസിഡന്റ് ജമീല കോളയത്ത് അറിയിച്ചിരുന്നു. അതു പ്രകാരം ഇന്നലെ നടന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യത്തിലും തീരുമാനമുണ്ടായി. ജലനിധിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി പൈപ്പ് കലക്ടര്‍ നല്‍കാനും തീരുമാനമാനിച്ചു. വീടിന്റെ ഏക ആശ്രയമായി ഇവരുടെ അമ്മ ജാനകിക്ക് പെന്‍ഷന്‍ അനുവദിക്കാനും പഞ്ചായത്ത് തീരുമാനം ഏടുത്തു. സിറാജിലൂടെ ഇവരുടെ ദുരിതം അറിഞ്ഞ് നിരവധി പേരാണ് വീട് സന്ദര്‍ശിച്ചത്.

Latest