Connect with us

Wayanad

അടിസ്ഥാന സൗകര്യങ്ങളില്ല; നാല് ഗ്രാമങ്ങളിലെ വോട്ടര്‍മാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും

Published

|

Last Updated

ഊട്ടി: അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കുന്നൂര്‍ താലൂക്കിലെ ഉളിക്കല്‍ പഞ്ചായത്തിലെ ബക്കാസൂറന്‍മല, ആര്‍ എസ് ഡിവിഷന്‍, സെങ്കല്‍പുത്തൂര്‍, സ്വാമിയാര്‍തോട്ടം എന്നി ഗ്രാമങ്ങളിലെ ജനങ്ങള്‍ അടുത്ത് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. നാല്‍പ്പത് വര്‍ഷമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുകയാണ് ഗ്രാമത്തിലെ ജനങ്ങള്‍. മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളൊന്നും ഇതിന് പരിഹാരം കാണാന്‍ ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇതുസംബന്ധിച്ച് പരാതികള്‍ സമര്‍പ്പിച്ചിരുന്നതാണ്. കുന്നൂരില്‍ നിന്ന് പ്രസ്തുത ഗ്രാമത്തിലേക്ക് പോകുന്ന നാല് കിലോ മീറ്റര്‍ പാത കുണ്ടും കുഴിയുമായി പാടെ തകര്‍ന്നിരിക്കുകയാണ്. റോഡ് നന്നാക്കാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനും റേഷന്‍ കാര്‍ഡ്, ഐ ഡി കാര്‍ഡ് എന്നിവ കുന്നൂര്‍ താലൂക്ക് ഓഫീസില്‍ തിരിച്ച് ഏല്‍പ്പിക്കാനും ജനങ്ങള്‍ ഒന്നടങ്കം തീരുമാനിച്ചിട്ടുണ്ട്. നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള നീക്കം ജില്ലാഭരണകൂടത്തെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി സര്‍ക്കാരുകള്‍ ഗ്രാമവാസികളോട് അവഗണനയാണ് കാണിക്കുന്നത്.

Latest