Connect with us

Wayanad

പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ അംഗീകരിക്കാത്തത് അപലപനീയം

Published

|

Last Updated

കല്‍പ്പറ്റ: വളരെയേറെ പഠനം നടത്തിയും സമയവും സമ്പത്തും ചെലവഴിച്ച് തയ്യാറാക്കിയതുമായ പത്താം ശമ്പളപരിഷ്‌ക്കരണ കമ്മീഷന്‍ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തത് അപലപനീയമാണെന്ന് കേരള ലാന്‍ഡ് റവന്യു സ്റ്റാഫ് അസോസിയേഷന്‍ 15ാം ജില്ലാ സമ്മേളനം ആരോപിച്ചു.
റവന്യു ജീവനക്കാരുടെ തസ്തികകളുടെ ശമ്പള സ്‌കയിലുകളില്‍ കുറവ് വരുത്തിയത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് കെ ആര്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് പോള്‍ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി സരിന്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി അബൂബക്കര്‍, പി പി ഗോവിന്ദന്‍ വാര്യര്‍, ഷിബുജോര്‍ജ്, കെ എ അബ്ദുല്‍ സലീം, എം കെ അനില്‍കുമാര്‍, എം ജെ ഷാജി, എ പി അബ്ദുസ്സലാം, പി അല്‍ഫോണ്‍സ സംസാരിച്ചു. പി അല്‍ഫോണ്‍സ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍: ജോസ് പോള്‍ ചിറ്റിലപ്പിള്ളി(പ്രസി), കെ പി ലത(വൈസ് പ്രസി), ടി സരിന്‍കുമാര്‍(സെക്ര), സി ടി സുരേഷ്(ജോ.സെക്ര), കെ എ അബ്ദുല്‍ സലീം(ട്രഷറര്‍).

---- facebook comment plugin here -----

Latest