Connect with us

Kerala

മുഖ്യമന്ത്രിക്കെതിരെ സെക്രട്ടേറിയറ്റില്‍ ഫ്‌ളക്‌സ് ബോര്‍ഡ്: ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് വളപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ തമ്മില്‍ സംഘര്‍ഷം.
കഴിഞ്ഞ ദിവസം വൈകുന്നേരം മുഖ്യമന്ത്രിക്കെതിരെയുള്ള ഒരു ബോര്‍ഡ് കന്റോണ്‍മെന്റ് ഗേറ്റിന് സമീപം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയായി സി.പി.എം നേതാവ് പിണറായി വിജയനെ പരിഹസിച്ചുള്ള ഫ്‌ളക്‌സ് ഇന്നും വന്നു. ഇത് എടുത്തുമാറ്റിയ ഇടത് യൂണിയനുകള്‍ സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയെ പരിഹസിക്കുന്ന തരത്തിലുള്ള രണ്ട്
ഫ് ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇതിനെതിരെ ഭരണപക്ഷ യൂണിയന്‍ പ്രതിഷേധവുമായി എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്. മുദ്രാവാക്യം വിളിയുമായി ഇരു പക്ഷവും നേര്‍ക്കു നേര്‍ എത്തിയതോടെ കയ്യാങ്കളിയായി. പോലീസ് എത്തിയാണ് ഇരുകൂട്ടരേയും മാറ്റിയത്. പിന്നീട് പോലീസ് എല്ലാ ഫഌക്‌സ് ബോര്‍ഡുകളും നീക്കം ചെയ്തു.

Latest