Connect with us

Gulf

ദുബൈ താമസ കുടിയേറ്റ വകുപ്പ് സേവനങ്ങളുടെ എണ്ണത്തില്‍ വന്‍വര്‍ധന

Published

|

Last Updated

ദുബൈ: ദുബൈ താമസകുടിയേറ്റവകുപ്പ് (ദുബൈ എമിഗ്രേഷന്‍) കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ 6.53 കോടി സേവനങ്ങളാണ് പെതു ജനങ്ങള്‍ക്ക് നല്‍കിയതെന്ന് ദുബൈ താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. 2014ലെതിനെക്കാള്‍ 6.5 ശതമാനം സേവന വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വിനോദ സഞ്ചാര രംഗത്തും വാണിജ്യ മേഖലകളിലും ദുബൈ കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടുപിടിച്ച് ദുബൈയിലേക്കുള്ള സഞ്ചാരികളുടെ വരവുകളുടെ എണ്ണം കുടിയതാണ് വകുപ്പിന്റെ സേവന പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ വര്‍ദ്ധിപ്പിച്ചത്.

2014നെക്കാള്‍ കുടുതല്‍ സേവനങ്ങളാണ് 2015ല്‍ നല്‍കിയത്. ആ വര്‍ഷം വകുപ്പ് നല്‍കിയത് 6.1 കോടി സേവനങ്ങളാണ്. എന്നാല്‍ 2015 ലെ കണക്ക് പ്രകാരം 6.53 കോടി സേവന പ്രവര്‍ത്തനങ്ങളാണ് വകുപ്പ് പുര്‍ത്തീകരിച്ചു നല്‍കിയതെന്ന് എന്‍ട്രി പെര്‍മിറ്റുകളുടെ ചുമതലയുള്ള വകുപ്പ് തലവന്‍ ബ്രിഗേഡിയര്‍ സലാഹ് സൈഫ് ബിന്‍ സലൗം പറഞ്ഞു. അതേ സമയം തന്നെ വിസകളുടെ വര്‍ധിച്ച എണ്ണമാണ് കഴിഞ്ഞ വര്‍ഷം താമസ കുടിയേറ്റ വകുപ്പ് അനുവദിച്ചു നല്‍കിയത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്കുതും വിഭാവനം ചെയ്ത സ്മാര്‍ട്ട് സംവിധാനങ്ങളുടെ ചുവടു പിടിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് നടപ്പില്‍ വരുത്തിയ മികച്ച സേവന പ്രവര്‍ത്തനങ്ങള്‍ ദുബൈയിലേക്കുള്ള വിസ ലഭ്യമാകാനുള്ള കാര്യങ്ങള്‍ കുടുതല്‍ എളുപ്പത്തിലാക്കി. കുടുതല്‍ മേഖലകളിലേക്ക് വക്കുപ്പിന്റെ സേവന കേന്ദ്രങ്ങള്‍ വിപുലപ്പെടുത്താന്‍ കഴിഞ്ഞുവെന്നും അത് വഴി കുടുതല്‍ മികച്ച സേവന പ്രവര്‍ത്തങ്ങള്‍ ചെയ്യാന്‍ ഈ സമയത്ത് സാധ്യമായി എന്നും ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡെന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മര്‍റി പറഞ്ഞു
2014ല്‍ ദുബൈയിലേക്കുള്ള വിസ സേവനങ്ങളുടെ കണക്ക് 1.34 കോടി മില്യണ്‍ സേവനങ്ങളായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം അത് 1.300 കോടി മില്യണ്‍ സേവനങ്ങളായി വര്‍ദ്ധിച്ചു. താമസ കുടിയേറ്റ രേഖകളുടെ അടിസ്ഥാന സേവനങ്ങളുടെ കാര്യത്തില്‍ 17. 31 എന്ന ശതമാനത്തിലുള്ള വര്‍ദ്ധനവാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്.

Latest