Connect with us

National

സ്ത്രീകളിലൂടെ മാത്രമേ സാമ്പത്തിക ഉന്നമനമുണ്ടാവുകയുള്ളൂ എന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: സ്ത്രീകളിലൂടെ മാത്രമേ ശരിയായ സാമ്പത്തിക ഉന്നമനം ഉണ്ടാവുകയുള്ളൂവെന്ന് സുപ്രീംകോടതി. മാറ്റത്തിന്റെ യഥാര്‍ഥ ഏജന്റുകളാണ് സ്ത്രീകള്‍. പ്രായപരിധി കൂടിയെന്നു ചൂണ്ടിക്കാട്ടി റിച്ച മിശ്ര എന്ന വനിത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നിഷേധിച്ചതിനെതിരേയുള്ള കേസിലാണ് ജസ്റ്റിസുമാരായ എകെ സിക്രി, എഎം സപ്രേ എന്നിവരുടെ സുപ്രധാന നിരീക്ഷണം.

പുരുഷനോളംതന്നെ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ആ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും മുഖ്യധാരയിലെത്തിക്കുന്നതിനും വിദ്യാഭ്യാസം നല്‍കുന്നതിനും “ബേടി ബചാവോ, ബേടി പഠാവോ” പോലുള്ള പദ്ധതികളിലൂടെ ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ഇന്നും വനിതകളുടെ സ്ഥിതി ശോചനീയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രായപരിധി കൂടിയെന്നു ചൂണ്ടിക്കാട്ടി വനിത പോലീസ് ഉദ്യോഗസ്ഥ്ക്ക് ഡിവൈഎസ്പി സ്ഥാനം നിഷേധിച്ച ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പോലീസ് എന്ന പദവിയില്‍ത്തന്നെ നിയമനം നടത്താനും കോടതി ഉത്തരവിട്ടു. സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം പത്ത് വര്‍ഷത്തെ ഇളവിന് സ്ത്രീകള്‍ അര്‍ഹരാണെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

Latest