Connect with us

Gulf

സാമൂഹിക വികസനം ശക്തിപ്പെടുത്താന്‍ സഹകരണം ഉറപ്പുവരുത്തി ഖത്വര്‍

Published

|

Last Updated

ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ താനി

ദോഹ: ലോകതലത്തില്‍ സാമൂഹിക വികസനം സമ്പുഷ്ടമാക്കുന്നതിന് തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യു എന്നില്‍ ഖത്വര്‍. സാമൂഹിക വികസനത്തിനുള്ള യു എന്‍ കമ്മീഷന്‍ അംഗത്വത്തിലൂടെയോ അന്താരാഷ്ട്ര സമൂഹത്തിലെ പങ്കാളികളുമായി ചേര്‍ന്നോ പ്രവര്‍ത്തിക്കുമെന്ന് യു എന്നിലെ ഖത്വറിന്റെ സ്ഥിര പ്രതിനിധി അംബാസഡര്‍ ശൈഖ ആലിയ അഹ്മദ് ബിന്‍ സെയ്ഫ് അല്‍ താനി വ്യക്തമാക്കി.
സാമൂഹിക വികസനത്തിന്റെ സ്ഥാപനപരമായ ഘടന ശക്തിപ്പെടുത്തുന്നതില്‍ ഖത്വറിന് വലിയ പരിചയമാണുള്ളത്. ഖത്വര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ അതിന് മികച്ച ഉദാഹരണമാണ്. ഖത്വര്‍ ഫൗണ്ടേഷന് കീഴില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യു എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച മാനവിക വികസന റിപ്പോര്‍ട്ടില്‍ അറബ് മേഖലയില്‍ ഖത്വര്‍ ആണ് മുന്നില്‍. സാമ്പത്തികം, സാമൂഹികം, പാരസ്ഥിതിക മേഖലകളില്‍ ഈ വളര്‍ ഖത്വറില്‍ ദൃശ്യമാണ്. യുവതലമുറയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനും കഴിഞ്ഞ വര്‍ഷം ദോഹ യൂത്ത് ഫോറം ഓണ്‍ ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ക്രിമിനല്‍ ജസ്റ്റിസും റീച്ച് ഔട്ട് ടു ഏഷ്യ (റോട്ട)യും നടത്തി. അടുത്ത വര്‍ഷം മെയ് മാസം ഇസ്താംബൂളില്‍ നടക്കുന്ന വേള്‍ഡ് ഹ്യുമാനിറ്റേറിയന്‍ സമ്മിറ്റിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. യുവതലമുറക്ക് അവസരങ്ങള്‍ ഒരുക്കാനും പശ്ചാത്തലം മെച്ചപ്പെടുത്താനും ഖത്വരി സിലാടെക് ഫൗണ്ടേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. തീവ്രവാദ പ്രവണതകള്‍ ഇല്ലാതാക്കാന്‍ വിവിധ പദ്ധതികളും തയ്യാറാക്കി.
സമൂഹത്തിന്റെ മൗലികവും പ്രകൃതിപരവുമായ ഘടകം കുടുംബത്തിനാണ്. സാമൂഹികവികസനത്തിന്റെ വളര്‍ച്ചക്ക് മുന്‍ഗണന നല്‍കേണ്ടത് കുടുംബത്തില്‍ ആണ്. ശൈഖ ആലിയ കൂട്ടിച്ചേര്‍ത്തു.

Latest