Connect with us

Business

ക്വാളിറ്റിയില്‍ സമ്പൂര്‍ണ ഓട്ടോമാറ്റിക്ക് ഫുഡ് പായ്ക്കിംഗ് യൂനിറ്റ്‌

Published

|

Last Updated

ഓട്ടോമാറ്റിക്ക് ഫുഡ് പായ്ക്കിംഗ് യൂനിറ്റിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര
നിര്‍വഹിക്കുന്നു

ദോഹ: വാണിജ്യ വ്യവസായ സ്ഥാപനമായ ക്വാളിറ്റി ഗ്രൂപ്പ് ഇന്റര്‍നാഷനലിന്റെ അത്യാധുനിക സമ്പൂര്‍ണ ഓട്ടോമാറ്റിക്ക് ഫുഡ് പായ്ക്കിംഗ് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് രണ്ടിലെ കമ്പനിയുടെ റീട്ടെയില്‍ വിതരണ കേന്ദ്രത്തില്‍ യൂനിറ്റിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ശംസുദ്ദീന്‍ ഒളകര നിര്‍വഹിച്ചു.
ധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വന്‍തോതില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത് ക്യൂ ഫൈന്‍ എ ബ്രാന്‍ഡിലാണ് ക്വാളിറ്റി ഗ്രൂപ്പ് വിപണിയിലെത്തിക്കുത്. ചില്ലറ വില്‍പ്പന മേഖലയില്‍ ഗുണമേന്മയുള്ള ഉത്പങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുതിനാണ് പായ്ക്കിംഗ് യൂനിറ്റ് സ്ഥാപിച്ചതെന്ന് ശംസുദ്ധീന്‍ ഒളകര പറഞ്ഞു. ഇന്‍ക്ലെയിന്‍ കവെയര്‍ സൗകര്യമടക്കമുള്ള ഗള്‍ഫില്‍ അപൂര്‍വം കമ്പനികളില്‍ മാത്രമുള്ള മെഷിനറികളാണ് ക്വാളിറ്റി ഗ്രൂപ്പ് സ്ഥാപിച്ചിട്ടുള്ളത്. തായ്‌വാനില്‍ നിന്നാണ് ഇവ ഇറക്കുമതി ചെയ്തത്. ഷൂ സ്റ്റോറി എന്ന പേരില്‍ കമ്പനി നേരത്തെ തന്നെ പാദരക്ഷകളും ബാഗുകളും തുകല്‍ ഉത്പന്നങ്ങളും വിപണിയിലിറക്കിയിട്ടുണ്ട്. ഉപഭോക്താക്കളില്‍ നിന്നു ലഭിച്ച മികച്ച പ്രതികരണമാണ് സ്വന്തം ബ്രാന്‍ഡില്‍ നിലവാരമുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ ഇറക്കാന്‍ പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു. തെര്‍മല്‍ ട്രാന്‍സ്ഫര്‍ പ്രിന്റര്‍ സാങ്കേതികതയെ അവലംബമാക്കി പ്രവര്‍ത്തിക്കുന്ന മെഷിനില്‍ ഉത്പന്നങ്ങളുടെ ഫില്ലിംഗ്, പായ്ക്കിംഗ് എന്നിവയോടൊപ്പം ബാര്‍കോഡ്, പായ്ക്കിംഗ് തീയതി, കാലാവധി, ഉത്പന്നം നിര്‍മിച്ച രാജ്യം തുടങ്ങിയ വിവരങ്ങള്‍ ഇംഗ്ലീഷിലും അറബിയിലും രേഖപ്പെടുത്താനും സൗകര്യമുണ്ട്. ഒരു മിനിറ്റില്‍ ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ തൂക്കമുള്ള 50- 60 ബാഗുകള്‍ പായ്ക്ക് ചെയ്യാന്‍ ശേഷിയുണ്ട്.