Connect with us

Kerala

കാരുണ്യയെ കൊല്ലരുതെന്ന് മാണി; ഐഡന്റിറ്റി നഷ്ടപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കാരുണ്യ പദ്ധതിയെ കൊല്ലരുതെന്ന് മുന്‍ധനകാര്യമന്ത്രി കെ എം മാണി നിയമസഭയില്‍. മറ്റൊരു പദ്ധതിയില്‍ ലയിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ദൈവത്തെ ഓര്‍ത്ത് പറയുകയാണ്. ആ പദ്ധതി നശിപ്പിക്കരുത്. നിലാരംബരായ നിരവധി പേര്‍ക്ക് ആശ്രയമായ പദ്ധതിയാണിതെന്നും കെ എം മാണി പറഞ്ഞു. കാരുണ്യപദ്ധതിയുടെ ഐഡന്റിറ്റി നഷ്ടപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.
കാരുണ്യയുമായി ബന്ധപ്പെട്ട് കെ എം മാണിയുടെ പേര് എന്നും ഓര്‍ക്കപ്പെടും. വികസനവും കരുതലുമെന്ന സര്‍ക്കാറിന്റെ ലക്ഷ്യം പൂര്‍ണമായും ഉള്‍ക്കൊണ്ട് നാലരവര്‍ഷം ധനമന്ത്രിയായി പ്രവര്‍ത്തിച്ച മാണിയെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കാരുണ്യ ചികിത്സാ സഹായ പദ്ധതി പ്രകാരം സംസ്ഥാനത്ത് 45,206 അപേക്ഷകര്‍ക്ക് ഇനിയും സഹായം ലഭിച്ചിട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി അറിയിച്ചു.
ഗുരുതരമായ രോഗങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണിത്. സഹാധനം ലഭിക്കാന്‍ ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത് തിരുവനന്തപുരം ജില്ലയിലാണ്. 4653 പേര്‍. പത്തനംതിട്ടയില്‍ 4569, കോഴിക്കോട്ട് 4453, മലപ്പുറത്ത് 4277, തൃശുരില്‍ 4235, ആലപ്പുഴയില്‍ 3854, പാലക്കാട്ട് 3673, കൊല്ലത്ത് 3686 അപേക്ഷകര്‍ക്ക് സഹായം ലഭിക്കാനുണ്ട്. അപേക്ഷകള്‍ യഥാസമയം പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാവുന്നില്ലെന്ന് പി തിലോത്തമനെ മുഖ്യമന്ത്രി അറിയിച്ചു.