Connect with us

Kerala

ബജറ്റ് 2016: കാര്‍ഷിക മേഖലയ്ക്ക് 764.21 കോടി

Published

|

Last Updated

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് നീക്കിവെച്ചത് 764.21 കോടിയാണ്. റബ്ബര്‍ വിലസ്ഥിരത പദ്ധതിയ്ക്ക് 500 കോടിയും നീക്കിവെച്ചിട്ടുണ്ട. റബറിന് കിലോയ്ക്ക് 150 രൂപ കര്‍ഷകര്‍ക്ക് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിലസ്ഥിരതാ ഫണ്ടിലേക്ക് ഈ സാമ്പത്തിക വര്‍ഷം 500 കോടി രൂപ നീക്കിവെച്ചത്.
നെല്‍കൃഷിയ്ക്ക് 35 കോടി .25 രൂപ നിരക്കില്‍ പച്ച തേങ്ങ സംഭരിക്കും നീര ഉത്പാദനത്തിന് 5 കോടി സബ്‌സിഡി.
അമ്പലവയല്‍, കുമരകം, ചിറ്റൂര്‍ എന്നിവടങ്ങളില്‍ കാര്‍ഷിക കോളജുകള്‍ സ്ഥാപിക്കും. നെല്‍കൃഷി വികസനത്തിനായി 35 കോടിയാണ് ബജറ്റ് വിഹിതം. ക്ഷീരകര്‍ഷക ക്ഷേമ പെന്‍ഷന്‍ 500 രൂപയില്‍ നിന്ന് 750 രൂപയാക്കി വര്‍ധിപ്പിച്ചു. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല പഞ്ചായത്തില്‍ അഗ്രിപോളിടെക്‌നിക് സ്ഥാപിക്കും. വിഷരഹിത പച്ചക്കറി കൃഷിയ്ക്കായി 743 കോടി വകയിരുത്തി. മത്സ്യമേഖലയ്ക്ക് 169 കോടി. അഞ്ച് വര്‍ഷം കൊണ്ട് 500 മത്സ്യ വിപണന കേന്ദ്രങ്ങള്‍ ആരംഭിയ്ക്കും. സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി 17 പദ്ധതികള്‍ തിരഞ്ഞെടുത്ത് പൊതുഫണ്ട് രൂപവത്കരിക്കുമെന്ന് മുഖ്യ മന്ത്രി പറഞ്ഞു.