Connect with us

Kerala

ആരോഗ്യ മേഖലയ്ക്ക് 1013.11 കോടിരൂപ

Published

|

Last Updated

തിരുവനന്തപുരം: ആരോഗ്യമേഖലയ്ക്കായി ബജറ്റില്‍ 1013.11 കോടിരൂപ വകയിരുത്തി. ആരോഗ്യമേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ 521.74 കോടിരൂപ ചെലവഴിക്കും.ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വാറ്റ് നികുതി ഒഴിവാക്കി.കിടപ്പിലായ രോഗികളെ ശുശ്രൂഷിക്കുന്ന വീട്ടുകാര്‍ക്ക് മാസം തുക അനുവദിച്ചു. കാര്‍ഷികാദായ നികുതി ഇളവ് എല്ലാവര്‍ക്കും നല്‍കും.അന്ധര്‍ക്കുളള ഉപകരണങ്ങള്‍ക്കുളള നികുതി ഒഴിവാക്കി. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന അന്ധരായ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് അനുബന്ധ ചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിക്കും.
ഡയാലിസിസ് സെന്ററുകളെ പ്രോത്സാഹിപ്പിക്കാന്‍ 10കോടി.ക്യാന്‍സര്‍ ബാധിതരായ പട്ടികജാതിക്കാര്‍ക്ക് പരിപൂര്‍ണ സൗജന്യ ചികിത്സ.തന്റേടം ജെന്‍ഡര്‍ പാര്‍ക്കുകള്‍ക്കായി 10 കോടി.പരിയാരം മെഡിക്കല്‍ കോളെജ് സര്‍ക്കാര്‍ ഏറ്റെടുക്കും.ഹരിപ്പാട് നേഴ്‌സിംഗ് കോളെജ് ആരംഭിക്കും. പരിയാരം മെഡിക്കല്‍ കോളെജിന് 100 കോടി വകയിരുത്തി. ആയുര്‍വേദ മെഡിക്കല്‍ കോളെജുകള്‍ക്കായി 33 കോടി ഹോമിയോ വിദ്യാഭ്യാസത്തിനായി 19.81 കോടിയും ബജറ്റില്‍ നീക്കിവെച്ചു.

Latest