Connect with us

Gulf

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മടങ്ങി

Published

|

Last Updated

നവാസ് ശരീഫിനും സംഘത്തിനും നല്‍കിയ ഔദ്യോഗിക യാത്രയയപ്പ്

ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്വറിലെത്തിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് സ്വദേശത്തേക്കു മടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, വ്യാപാര ബന്ധങ്ങളില്‍ മുന്നേറ്റത്തിനു വഴി വെക്കുന്ന കരാറുകളില്‍ ഒപ്പു വെച്ചാണ് നവാസ് ശരീഫും മന്ത്രിതല സംഘവും മടങ്ങിപ്പോയത്. ഖത്വറില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ഗ്യാസ് ഇറക്കുമതി ചെയ്യുന്നതിനുള്ള കരാറാണ് ഇതില്‍ പ്രധാനപ്പെട്ടത്.
നവാസ് ശരീഫിനെയും സംഘത്തെയും ഊര്‍ജ, വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ സാലിഹ് അല്‍ സഅദ, പാക്കിസ്ഥാനിലെ ഖത്വര്‍ അംബാസിഡര്‍ സഖര്‍ ബിന്‍ മുബാറക് അല്‍ മന്‍സൂര്‍, ഖത്വറിലെ പാക്കിസ്ഥാന്‍ അംബാസിഡര്‍ ശഹ്‌സാദ് അഹ്മദ് എന്നിവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രയച്ചു.
റേഡിയോ ആന്‍ഡ് ടെലിവിഷന്‍ രംഗത്ത് സഹകരിക്കുന്നതിനുള്ള കരാര്‍, ആരോഗ്യ മേഖലിലെ സഹകരണം, അക്കാദമിക് ഗവേഷണം എന്നീ മേഖലകളില്‍ സഹകരിക്കുന്നതിനുള്ള കരാറുകളിലുമാണ് ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട വകുപ്പു മന്ത്രിമാരും മേധാവികളും തമ്മില്‍ ഒപ്പു വെച്ചത്. സന്ദര്‍ശന വേളയില്‍ വിവിധ വകുപ്പു മന്ത്രിമാര്‍ തമ്മില്‍ വിവിധ മേഖലകളില്‍ സഹകരിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച നടത്തി.

Latest