Connect with us

National

അഫ്‌സല്‍ ഗുരു അനുസ്മരണം: രാജ്യദ്രോഹ കുറ്റത്തിന് ജെഎന്‍യു സുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ജെഎന്‍യു വിദ്യാര്‍ഥി സംഘടനാ നേതാവ് കന്‍ഹയ്യ കുമാറാണ് അറസ്റ്റിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ഥി സംഘടനകള്‍ അഫ്‌സല്‍ ഗുരുവിന്റെ ചരമദിനം ആചരിച്ചത്. ഇതിനെതിരേ ബിജെപിയുടെ വിദ്യാര്‍ഥി സംഘടനയായ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത് സംഘര്‍ഷത്തിനിടയാക്കി. പിന്നീട് എബിവിപി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് വിദ്യാര്‍ഥികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്നാണ് കന്‍ഹയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി കൂട്ടിക്കൊണ്്ടു പോയതിനുശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.

രാജ്യവിരുദ്ധ മുദ്രാവാക്യമുയര്‍ത്തുന്നവരെയും രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നവരെയും വെറുതെ വിടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Latest