Connect with us

Kozhikode

കുറ്റിയാടിയില്‍ മണല്‍ കടത്ത് വ്യാപകം

Published

|

Last Updated

കുറ്റിയാടി: പുഴയില്‍ നിന്ന് മണല്‍ വാരലിന് നിരോധനം നിലനില്‍ക്കെ അനധികൃത മണല്‍ വാരലും മണല്‍ കടത്തും വ്യാപകമാകുന്നു. കുറ്റിയാടി പുഴ, വേളം പഞ്ചായത്ത് അംഗീകൃത കടവുകള്‍ അടഞ്ഞു കിടക്കുന്നതിനിടയിലാണ് അധികൃതരുടെ കണ്ണ്‌വെട്ടിച്ച് വന്‍തോതില്‍ മണല്‍ വാരി വില്‍പ്പന നടത്തുന്നത്. രാത്രി കാലങ്ങളിലും പുലര്‍ച്ചയിലുമായി മണല്‍ ആവശ്യത്തിനായി എത്തുന്നവരോട് മൂന്നിരട്ടി വില ഈടാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഇത് കൂടാതെ സിമന്റ്ചാക്കില്‍ നിറച്ചും മണല്‍ വില്‍പ്പന നടന്നുവരുന്നു. ചവറമൂഴി, ചക്കിട്ടപാറ, വേളം പഞ്ചായത്തിലെ വിവിധ കടവുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മണല്‍ വാരുന്നത്. ഇതോടൊപ്പം മണല്‍ കടത്തുന്ന സംഘവും വ്യാപകമാണ്. പുഴ മണല്‍ എന്ന വ്യാജേന ഗുണനിലവാരമില്ലാത്ത മണലും വില്‍പ്പന നടത്തിവരുന്നതായും പരാതിയുണ്ട്.
അനിധികൃതമായി മണല്‍ വാങ്ങുന്നവര്‍ക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണ്. കാരണം മണല്‍ കടത്തുന്ന ലോറിക്ക് മുന്നില്‍ നിശ്ചിത അകലത്തില്‍ മോട്ടോര്‍ ബൈക്കുകളില്‍ സഞ്ചരിക്കുന്ന ആളുകള്‍ പോലീസിനെ കണ്ടാല്‍ മൊബൈല്‍ ഫോണ്‍ മുഖേന ലോറി ഡ്രൈവര്‍ക്ക് വിവരം കൈമാറും. ഇതോടെ ലോറി ഊടുവഴികളില്‍ കയറി രക്ഷപ്പെടും.

Latest