Connect with us

Malappuram

ബജറ്റ്: മലപ്പുറത്തെ മറന്നില്ല

Published

|

Last Updated

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ ജില്ലക്ക് കൈ നിറയെ. ബഹുമുഖ പദ്ധതികളാണ് യു ഡി എഫ് സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ ജില്ലക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാണെന്ന വിമര്‍ശമുണ്ടെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്ന പല പദ്ധതികള്‍ക്കും ഗ്രീന്‍ സിഗ്‌നല്‍ ലഭിച്ചുവെന്നതിന്റെ ആഹ്ലാദമാണ് ജനങ്ങള്‍ക്ക്. എന്നാല്‍ അടിയന്തര ശ്രദ്ധ വേണ്ടിയിരുന്ന ചില പദ്ധതികളെ അവഗണിക്കുകയും ചെയ്തു. കരിപ്പൂര്‍ വിമാനത്താവളം, പ്രവൃത്തി ആരംഭിച്ച മലപ്പുറം കെ എസ് ആര്‍ ടി സി ഡിപ്പോ, മലപ്പുറം ക്യാന്‍സര്‍ സെന്റര്‍, ജില്ലയില്‍ ആരംഭിച്ച മലപ്പുറം വനിതാ കോളജ്, കൊണ്ടോട്ടി, താനൂര്‍, മങ്കട സര്‍ക്കാര്‍ കോളജുകളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടില്ല. പരപ്പനങ്ങാടിയില്‍ ആരംഭിക്കുന്ന ഐ ഐ എസ് ടി ക്യാമ്പസിന് ഭൂമി ഏറ്റെടുക്കുന്നതിനും തുകയില്ല.

>>പൊന്നാനി തുറമുഖത്തിന്റെ പശ്ചാതല വികസനത്തിന് 1.70 കോടി രൂപ >> താനൂര്‍ കാട്ടിലങ്ങാടി ജി എച്ച് എസ് എസ് ഗ്രൗണ്ടില്‍ ദേശീയ നിലവാരമുള്ള സ്റ്റേഡിയം നിര്‍മിക്കുന്നതിന് രണ്ട് കോടി രൂപ >> കോട്ടക്കല്‍ð ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ðപ്ലാനറ്റേറിയവും സയന്‍സ് പാര്‍ക്കും നിര്‍മിക്കാന്‍ 5 കോടി രൂപ >> കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ വികസനത്തിന് 23.5 കോടി രൂപയും മലയാളം യൂനിവേഴ്‌സിറ്റിക്ക് 7.65 കോടി രൂപയും >> ജില്ലയില്‍ പൈതൃക മ്യൂസിയം സ്ഥാപിക്കുന്നതിന് ഒരു കോടി രൂപ >> കുറ്റിപ്പുറത്ത് നിളാ നദീ തീരത്ത് ഇടശ്ശേരി സ്മാരക കേന്ദ്രം നിര്‍മിക്കാന്‍ 10 ലക്ഷം രൂപ >> മങ്കടയില്‍ð മങ്കട രവി വര്‍മ്മക്ക് സ്മാരകം നിര്‍മിക്കാന്‍ 25 ലക്ഷം രൂപ >> കുഴിമണ്ണ പെരകമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഒരു കോടി രൂപ>>താനൂരിലെ സ്വാതന്ത്ര്യ സമര സേനാനി ഉമൈത്താനത്ത് കുഞ്ഞിക്കാദറിന്റെ സ്മാരക നിര്‍മാണത്തിന് 10 ലക്ഷം രൂപ >> എടപ്പാള്‍ വള്ളത്തോള്‍ കലാപീഠം കേരള കലാമണ്ഡലം എറ്റെടുത്ത് നടത്തുന്നതിന് ആവര്‍ത്തന ഗ്രാന്റായി 10 ലക്ഷം രൂപ വീതം പ്രതിവര്‍ഷം നല്‍കും.>> വണ്ടൂരില്‍ സ്റ്റേഡിയം നിര്‍മിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ട് കോടി രൂപ >> പരപ്പനങ്ങാടി മിനി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മാണത്തിന് തുക അനുവദിച്ചു>> കൊണ്ടോട്ടി സി എച്ച് സിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തും >> മഞ്ചേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് ചെരണിയില്‍ ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള ഭൂമിയില്‍ðകെട്ടിടം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും, ഇതിനായി 10 കോടി നീക്കി വെക്കും >> മൂരിയകാവില്‍ð കുടിവെള്ള ജലസേചന പദ്ധതികള്‍ നടപ്പിലാക്കുന്നതിന് അഞ്ച് കോടി രൂപ >>വേങ്ങര ടൗണ്‍ മുതല്‍ðകച്ചേരിപ്പടി വരെയുള്ള റോഡ് നവീകരിക്കുന്നതിന് രണ്ട് കോടി രൂപ >>വളാഞ്ചേരിയില്‍ðഫയര്‍ സ്റ്റേഷന്‍ ആരംഭിക്കും ഹ ജില്ലയില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മിക്കും >> മഞ്ചേരിയില്‍ പോളിടെക്‌നിക്ക് ആരംഭിക്കും >> നാടുകാണി-വഴിക്കടവ്-നിലമ്പൂര്‍-എടവണ്ണ-മഞ്ചേരി-മലപ്പുറം-വേങ്ങര-തിരൂരങ്ങാടി-പരപ്പനങ്ങാടി റോഡ് (90 കി.മി.) >> ദേശീയപാതകളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി ജംഗ്ഷന്‍ വികസിപ്പിക്കും >> രാമനാട്ടുകരയില്‍ð ഫുട്‌വെയര്‍ പാര്‍ക്കിന് എട്ട് കോടി രൂപ.

Latest