Connect with us

National

ബിജെപി നേതാവിന്റെ കൊലപാതകം: നിതീഷ്‌കുമാറിനെതിരെ സുശീല്‍ മോദി

Published

|

Last Updated

പാറ്റ്‌ന: ബിഹാറിലെ ബിജെപി ഉപാധ്യക്ഷന്‍ വിശ്വേശര്‍ ഓജ വെടിയേറ്റു മരിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ പാര്‍ട്ടി നേതാവ് സുശീല്‍ മോദി. മുഖ്യമന്ത്രി സമ്മേളനങ്ങളില്‍ പങ്കെടുത്ത് നടക്കുകമാത്രമാണ് ചെയ്യുന്നത്. സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെടുത്താനാണ് നിതീഷിന്റെ ശ്രമമെങ്കിലും കുറ്റവാളികള്‍ പെരുകുകയും യഥേഷ്ടം വിഹരിക്കുകയാണ്-സുശീല്‍ മോദി പറഞ്ഞു. നിഷ്‌ക്രിയനായ മുഖ്യന്ത്രിയെന്നും നിതീഷിനെ സുശീല്‍ മോദി വിമര്‍ശിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ കേദാര്‍നാഥ് സിംഗ് എന്ന ബിജെപി നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഓജ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തു മടങ്ങവെ, ഭോജ്പുര്‍ ജില്ലയിലെ സോനവര്‍ഷ ബസാറില്‍വച്ചായിരുന്നു ഓജയ്ക്കു വെടിയേറ്റത്.

Latest