Connect with us

National

ഫേസ്ബുക്ക് ഇന്ത്യ മേധാവി കീര്‍ത്തിക റെഡ്ഡി രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ കീര്‍ത്തിക റെഡ്ഡി രാജിവെച്ചു. കഴിഞ്ഞ ആറുവര്‍ഷമായി കീര്‍ത്തികയായിരുന്നു ഫേസ്ബുക്കിന്റെ ഇന്ത്യന്‍ മേധാവി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി യു.എസിലേക്ക് പോകുന്നതിനാലാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് കീര്‍ത്തിക ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഫേസ്ബുക്കില്‍ ജോലി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് കീര്‍ത്തിക.ഫേസ്ബുക്കിന്റെ സ്വപ്ന പദ്ധതിയായ ഫ്രീ ബേസിക്‌സിന് ഇന്ത്യയില്‍ വിലക്കു നേരിട്ടതിനു പിന്നാലെയാണ് കീര്‍ത്തിക സ്ഥാനമൊഴിയുന്നത്. കീര്‍ത്തികയ്ക്ക് പിന്‍ഗാമിയായി ആരാണ് ഇന്ത്യന്‍ മേധാവി സ്ഥാനത്തേക്ക് എത്തുകയെന്നത് ഇതുവരെ അറിയിച്ചിട്ടില്ല.

Latest