സന്തോഷ്ട്രോഫി: ഫൈനല്‍ റൗണ്ട് കാണാതെ കേരളം പുറത്ത്

Posted on: February 13, 2016 8:33 pm | Last updated: February 13, 2016 at 8:46 pm
SHARE

footballചെന്നൈ: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. നിര്‍ണായക മല്‍സരത്തില്‍ തമിഴ്‌നാടിനോട് സമനില നേടാനേ കേരളത്തിന് കഴിഞ്ഞുള്ളൂ. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. കേരളത്തിന് വേണ്ടി 45ാം മിനിറ്റില്‍ അഷ്‌കറും തമിഴ്‌നാടിന് വേണ്ടി 56ാം മിനിറ്റില്‍ റീഗനുമാണ് ഗോള്‍ നേടിയത്. മികച്ച പോരാട്ടമാണ് കേരളം കാഴ്ച്ച വെച്ചതെങ്കിലും രണ്ടാം പകുതിയിലുണ്ടായ പ്രതിരോധനിരയിലെ പാളിച്ചകളാണ് കേരളത്തിന് വിനയായത്.