Connect with us

International

നൈജീരിയയില്‍ ബോക്കോ ഹറാം ആക്രമണത്തില്‍ 30 മരണം

Published

|

Last Updated

കാനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ രണ്ട് ഗ്രാമങ്ങളില്‍ ബോക്കോഹറാം നടത്തിയ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. വിദൂര ഗ്രാമങ്ങളായ യക്ഷാരി, കച്ചിഫ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. ബൈക്കിലും വാനിലുമായി എത്തിയ സായുധ സംഘം ആക്രമണം അഴിച്ചുവിടുകയായിരുന്നു.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെയായിരുന്നു യക്ഷാരിയിലെ ആക്രമണം. ഇവിടെ 22 ഗ്രാമീണരെ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി കച്ചിഫയില്‍ നടന്ന ആക്രമണത്തില്‍ 8 പേരും കൊല്ലപ്പെട്ടു. രണ്ട് ഗ്രാമങ്ങളിലും ഒരേ സംഘമാണ് ആക്രമണം നടത്തിയതെന്ന് സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത് നിന്ന് ബോകോ ഹറാം തീവ്രവാദികളെ തുടച്ചുനീക്കിയെന്ന് നൈജീരിയന്‍ സര്‍ക്കാര്‍ അവകാശപ്പെടുന്നതിന് ഇടയിലാണ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നത്.

Latest