ഹരിയാനയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡനത്തിനിരയായി

Posted on: February 14, 2016 1:16 pm | Last updated: February 14, 2016 at 2:00 pm
SHARE

rapeജാജ്ജര്‍: ഹരിയാനയില്‍ ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി പീഡനത്തിനിരയായി. ജാജ്ജര്‍ ജില്ലയിലാണ് സംഭവം. പ്രസവ ശേഷം ആരോഗ്യനില മോശമായ 22കാരിയെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയുടെതെന്ന് സംശയിക്കുന്ന ദൃശ്യം ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പുലര്‍ച്ചെ മൂന്ന് മണിയോടെ കാറില്‍ ആശുപത്രിയില്‍ എത്തിയ ഇയാള്‍ നേരെ ഐസിയുവിലേക്ക് പോകുന്നതും കുറച്ച് സമയം കഴിഞ്ഞ് തിരിച്ചുവരുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പരിശോധിച്ചിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

ജാജ്ജറിലെ സംഭവത്തിന് ശേഷം തൊട്ടടുത്ത മറ്റൊരു ആശുപത്രിയിലും ഇയാള്‍ കയറിയതായി റിപ്പോര്‍ട്ടുള്‍ പറയുന്നു. എെസിയുവില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ യുവതി ഒച്ചവെക്കുകയും ഇയാള്‍ ഒാടിരക്ഷപ്പെടുകയുമായിരുന്നുവത്രെ.