Connect with us

National

ജെഎന്‍യു സംഭവം: ഏഴു വിദ്യാര്‍ഥികളോട് അന്വേഷണ സമിതിക്കു മുന്‍പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യു സംഭവത്തില്‍ ഏഴു വിദ്യാര്‍ഥികളോട് സര്‍വ്വകലാശാല അന്വേഷണ സമിതിക്കു മുന്‍പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം. സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ ഏഴുപേരോടാണ് സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന അഫ്‌സല്‍ ഗുരു അനുസ്മരണചടങ്ങില്‍ ഇന്ത്യക്കെതിരായ മുദ്രാവാക്യം ഉയര്‍ത്തിയ സംഭവത്തിലാണ് ഇവരെ പുറത്താക്കിയത്. സംഭവുമായി ബന്ധപ്പെട്ട് യൂനിയന്‍ പ്രസിഡണ്ട് കന്നയ്യ കുമാര്‍ പോലീസ് കസ്റ്റഡിയിലാണുള്ളത്. അതേസമയം ജെ.എന്‍.യു. വിവാദത്തില്‍ രാജ്യദ്രോഹകുറ്റമാണ് ഡല്‍ഹിപോലീസ് ചുമത്തിയിരിക്കുന്നത്.