Connect with us

National

മന്‍മോഹന്‍ സിംഗിന് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രശംസ

Published

|

Last Updated

ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രിയും പ്രധാനന്ത്രിയുമായ മന്‍മോഹന്‍ സിംഗിന് ധനമന്ത്രി അരണ്‍ ജെയ്റ്റ്‌ലിയുടെ പ്രശംസ. ധനമന്ത്രിയെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് മഹത്തായ സംഭാവനകളാണ് നല്‍കിയതെന്നും പ്രധാനമന്ത്രിയായ ശേഷം പരിഷ്‌കരണ നടപടികള്‍ നിലച്ചുവെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
മുംബൈയില്‍ ആരംഭിച്ച മേക് ഇന്ത്യ വാരാചരണത്തോടനുബന്ധിച്ച് നടന്ന ഏഷ്യ ബിസിനസ്സ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി സര്‍ക്കാര്‍ പ്രതിപക്ഷവുമായി യാതൊന്നും കൂടുയാലോചിക്കുന്നില്ലെന്നും സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കാന്‍ ഒന്നും ചെയ്യുന്നില്ലെന്നും കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ജെയ്റ്റ്‌ലിയുടെ പരാമര്‍ശം. യു പി എ സര്‍ക്കാറിന്റെ നയപരമായ തീരുമാനങ്ങള്‍ എടുത്തിരുന്നത് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നായിരുന്നു. എന്നാല്‍ എന്‍ ഡി എ ഭരണകാലത്ത് പ്രധാനമന്ത്രി തന്നെയാണ് അവസാനവാക്കെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.

Latest