Connect with us

Kerala

സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

Published

|

Last Updated

ചെന്നൈ:പ്രശസ്ത സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു.
ഞായറാഴ്ച രാത്രി പതിനൊന്നിന് ചെന്നൈയിലായിരുന്നുഅന്ത്യം. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. അറുപത് വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ ചിദംബരനാഥിന്റെ മകനാണ്. സംഗീത സംവിധാകന്‍ അച്ചു രാജാമണി മകനാണ്. ബീനയാണ് ഭാര്യ. മറ്റൊരു മകന്‍ ആദിത്യ അഭിഭാഷകനാണ്.

ഗ്രാമത്ത് കിളികള് (1983) എന്ന തമിഴ്ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി അരങ്ങേറ്റംകുറിച്ചത്. 1985ല്‍ പുറത്തിറങ്ങിയ നുള്ളിനോവിക്കാതെയാണ് ആദ്യ ആദ്യ മലയാള ചിത്രം.

150 ല്‍ അധികം ഗാനങ്ങള്‍ക്ക് രാജാമണി സംഗീതം നല്‍കിയിട്ടുണ്ട്. 700 ഓളം ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ആറാം തമ്പുരാന്‍ നരസിംഹം, ആയുധം തുടങ്ങിയ നിരവധി സിനിമകളുടെ പശ്ചാത്തല സംഗീതമൊരുക്കി. പശ്ചാത്തല സംഗീതത്തിനു സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, കന്നട, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലും അദ്ദേഹം പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.