Connect with us

National

ബീഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണം: എല്‍ ജെ പി

Published

|

Last Updated

ന്യൂഡല്‍ഹി: ബീഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ നിയമം കൈയിലെടുക്കുകയാണെന്നും അതിനാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ലോകജനശക്തി നേതാവ് രംവിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു. സമാന ആവശ്യമുന്നയിച്ച് എന്‍ ഡി എ കക്ഷികള്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിനെ കണ്ടതിന് ശേഷമാണ് പാസ്വാന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. ബി ജെ പി നേതാവ് വിശ്വേശ്വര്‍ ഓഝയുടെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബി ജെ പി നേതാവിനെ വെടിയേറ്റ നിലയില്‍ കണ്ടത്. പാസ്വാന്റെ നേതൃത്വത്തില്‍ ഓഝയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പട്ട് അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. സംഭവത്തില്‍ നാളെ ബീഹാറില്‍ എന്‍ ഡി എ പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

Latest