Connect with us

International

കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍

Published

|

Last Updated

സിയൂള്‍: കൂടുതല്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുമെന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച രാജ്യം പരീക്ഷിച്ച മിസൈല്‍ പരാജയമാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏഴിന് വിജയകരമായി വിക്ഷേപിച്ച ക്വാംഗ്മയോഗോസോംഗ്-4ന്റെ അണിയറ പ്രവര്‍ത്തകരായ ടെക്‌നീഷന്മാരെയും ശാസ്ത്രജ്ഞരെയും തൊഴിലാളികളെയും ശനിയാഴ്ച നടത്തിയ ഔദ്യോഗിക വിരുന്നിനിടെ കിം അഭിനന്ദിച്ചു. നിലവില്‍ പരീക്ഷിച്ച ഉപഗ്രഹത്തേക്കാന്‍ ശക്തിയുള്ളവ ഭാവിയില്‍ വിക്ഷേപണം നടത്തണമെന്ന് ശാസ്ത്രജ്ഞരോട് കിം പറഞ്ഞു. വിരുന്നു സല്‍ക്കാരത്തില്‍ പ്രഥമ വനിത റി സോള്‍ ജു, പിപ്പീള്‍സ് അസംബ്ലിയിലെ നേതാവ് കിം യോംഗ് നാം, സൈനിക നേതാവ് ഹ്വവാങ്ങ് പ്യോംഗ് സൊ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉത്തര കൊറിയയുടെ റോക്കറ്റ് വിക്ഷേപണം ലോകരാജ്യങ്ങളുടെ ഇടയില്‍ വന്‍പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Latest