Connect with us

Kerala

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടികൊലപ്പെടുത്തി. അരോളി ആസാദ് കോളനിയില്‍ സുജിത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഒരു സംഘം ആളുകള്‍ ഇയാളെ വീട്ടില്‍ കയറി വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ സുജിത്തിന്റെ മാതാപിതാക്കള്‍ക്കും സഹോദരനും പരിക്കേറ്റിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് 10 സിപിഎം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെത്തുടര്‍ന്ന് കല്ല്യാശേരി, പാപ്പിനശേരി, തുടങ്ങിയ പഞ്ചായത്തുകളില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

---- facebook comment plugin here -----

Latest