Connect with us

Saudi Arabia

നവയുഗം അല്‍ ഖോബാര്‍ മേഖല അഗത്വ പ്രചാരണത്തിന് തുടക്കം

Published

|

Last Updated

നവയുഗം സാംസ്‌കാരിക വേദി അല്‍ കോബാര്‍ മേഖലയുടെ അഗത്വ പ്രചാരണത്തിന്റെ ഭാഗമയി കോബാര്‍ സെന്‍ട്രല്‍ യൂണിറ്റ് പുതുതായി ചേര്‍ത്ത അഗത്വ ഫോമുകള്‍ നവയുഗം മേഖല സെക്രട്ടറി എം എ വാഹിദ് കാര്യറ യുണിറ്റ് സെക്രട്ടറി അന്‍വര്‍ ആലപ്പുഴയില്‍ നിന്നും ഏറ്റു വാങ്ങുന്നു.

ദമ്മാം: നവയുഗം സാംസ്‌കാരിക വേദി അല്‍ കോബാര്‍ മേഖലയുടെ 2016 ലെ അഗത്വ പ്രചാരണത്തിന് തുടക്കംകുറിച്ചു. മേഖലാ പ്രസിഡന്റ് അരുണ്‍ ചാത്തന്നൂരിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി അജിത് ഇബ്രാഹിം ഉത്ഘാടനം ചെയ്തു മേഖലാ ജോയിന്റ് സെക്രട്ടറി സുബിവര്‍മ്മ പണിക്കര്‍ സ്വാഗതവും ബിജു വര്‍ക്കി നന്ദിയും പറഞ്ഞു.മേഖല രക്ഷാധികാരി ജമാല്‍ വില്യാപള്ളി അഗത്വ പ്രചാരണ ലക്ഷ്യം വിവരിച്ചു. കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ഉണ്ണി പൂചെടിയില്‍ ,ഖജാഞ്ചി സാജന്‍ കണിയാപുരം,വായന വേദി കണ്‍വീനര്‍ ബാസിംഷാ,കലാവേദി കണ്‍വീനര്‍ പ്രിജി കൊല്ലം, റെജി സാമുവല്‍ ,അടൂര്‍ ഷാജി , മാധവ് കെ വാസുദേവ് ,പ്രഭാകരന്‍ എടപ്പാള്‍ ,താഹിര്‍ ജലാല്‍ ,ശ്രീകുമാര്‍ വെള്ളല്ലൂര്‍ ,ഷാന്‍ പേഴുമൂട്, മോഹന്‍,സന്തോഷ് ചങ്ങോലിക്കല്‍ ,ഉണ്ണികൃഷ്ണന്‍ ,ജോബി എന്നിവര്‍ സംസാരിച്ചു. അഗത്വ പ്രചാരണത്തിന്റെ ഭാഗമായി കോബാര്‍ സെന്‍ട്രല്‍ യൂണിറ്റ് പുതുതായി ചേര്‍ത്ത അഗത്വ ഫോമുകള്‍ നവയുഗം മേഖല സെക്രട്ടറി എം എ വാഹിദ് കാര്യറ യുണിറ്റ് സെക്രട്ടറി അന്‍വര്‍ ആലപ്പുഴയില്‍ നിന്നും ഏറ്റു വാങ്ങി.

---- facebook comment plugin here -----

Latest