Connect with us

Malappuram

അല്‍ ഫുര്‍ഖാന്‍ 20ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം

Published

|

Last Updated

വണ്ടൂര്‍: അല്‍ ഫുര്‍ഖാന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ 20ാം വാര്‍ഷികത്തിന് പ്രൗഢോജ്ജ്വല തുടക്കം. വൈകീട്ട് ഏഴ് മണിക്ക് തുടങ്ങിയ സമ്മേളനം റീഡ് പ്രസ് ഡയറക്ടര്‍ എന്‍. അലി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

സച്ചാര്‍ – രംഗനാഥമിശ്ര കമ്മീഷനുകളുടെ റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന കേന്ദ്രമന്ത്രി താവര്‍ചന്ദ് ഗലോട്ടിന്റെ പ്രസ്താവന അപലപനീയവും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്നും അലി അബ്ദുള്ള പറഞ്ഞു.സ്വാതന്ത്ര്യം നേടി ഏഴ് പതിറ്റാണ്ട് പിന്നിട്ടിട്ടും പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി അര്‍ഹമായ തൊഴില്‍-വിദ്യാഭ്യാസ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. പ്രസ്തുത ജന വിഭാഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സച്ചാര്‍ – രംഗനാഥ മിശ്ര കമ്മീഷനുകള്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ സത്വരം നടപ്പിലാക്കുകയാണ് ഭരണഘടനയോടും രാജ്യത്തെ അടിസ്ഥാന ജനവിഭാഗത്തോടും പ്രതിബദ്ധതയുള്ള സര്‍ക്കാറുകള്‍ ചെയ്യേണ്ടത്. അതിനു പകരം അസഹിഷ്ണുതയും വര്‍ഗീയതയും വളര്‍ത്തി ഇന്ത്യന്‍ ജനതയെ വിഭജിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനറല്‍സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഹുസൈന്‍ കോയ തങ്ങള്‍ പി. ടി. എ. മെമ്പര്‍ ഷഹര്‍ഷാദിന്് കോപ്പി നല്‍കി സ്‌കൂള്‍ മാഗസിന്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന ഖുര്‍ആന്‍ സമ്മേളനത്തില്‍ എസ്. വൈ. എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി സ്വാഗത സംഘം ചെയര്‍മാന്‍ എം. ടി. അഹമ്മദ് കുട്ടി ഹാജി പതാക ഉയര്‍ത്തി. സി എം കുട്ടി മൗലവി വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ നാസര്‍, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, പി എച്ച് അബ്ദുറഹ്മാന്‍ ദാരിമി്, സി എച്ച് അനീസ് ,മജീദ് സഖാഫി ജിദ്ദ. എന്നിവര്‍ സമ്മേളനത്തിന് ആശംസകള്‍ നേര്‍ന്നു. ഉമറലി സഖാഫി ചെറുകോട്, പി. എ ബക്കര്‍ മൗലവി, അലവിക്കുട്ടി ഫൈസി കാരക്കാപറമ്പ്, ഇñ്യാസ് ബുഖാരി, അസൈനാര്‍ ബാഖവി, ലത്തീഫ് സഖാഫി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു. കെ. പി ജമാല്‍ സ്വാഗതവും അസ്ഹര്‍ സഖാഫി നന്ദിയും പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന മാനവിക സമ്മേളനം പ്രശസ്ത കവി പി. കെ ഗോപി ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് ഡോ: ഫാറൂഖ് നഈമി കൊല്ലംം മുഖ്യ പ്രഭാഷണം നടത്തും.

Latest