Connect with us

Gulf

ഫുജൈറയില്‍ ഭൂമി കുലുക്കം

Published

|

Last Updated

ഫുജൈറ: ഫുജൈറയില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. റിക്ച്ചര്‍ സ്‌കെയില്‍ 2.8 രേഖപ്പെടുത്തിയ താരതമ്യേന ശക്തികുറഞ്ഞ ഭൂകമ്പമാണ്  രാവിലെ 10.58ന് രേഖപ്പെടുത്തിയത്. ആഘാതം കുറഞ്ഞ ഭൂചലനമാണ് ഫുജൈറയിലേതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അധികൃതര്‍ വിശദീകരിച്ചു. ഫുജൈറ തീരത്തുനിന്ന് 11 കിലോമീറ്റര്‍ മാറി ഒമാന്‍ കടലില്‍ നാലു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലാവസ്ഥാ കേന്ദ്രത്തിലെ ഖമിസ് എല്‍ ശംസി വെളിപ്പെടുത്തി.
ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഭൂമികുലുക്കം അനുഭവപ്പെട്ടെങ്കിലും തീവ്രത കുറവായതിനാല്‍ അപകടങ്ങള്‍ സംഭവിച്ചില്ല. ഭൂമിക്കടിയില്‍ സ്ഥിതിചെയ്യുന്ന അറേബ്യന്‍ പ്ലേറ്റും ആഫ്രിക്കന്‍ പ്ലേറ്റും യൂറേഷ്യന്‍ പ്ലേറ്റുമായി കുട്ടിമുട്ടുന്നതിനാലാണ് ഈ മേഖലകളില്‍ ഇടക്കിടെ നേരിയ ഭൂചലനങ്ങള്‍ സംഭവിക്കുന്നത്. ഞായറാഴ്ച ഇറാനില്‍ 4.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഇവ രണ്ടും തമ്മില്‍ യാതൊരു ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest