Connect with us

National

ജെഎന്‍യു സെന്‍ട്രല്‍ ലൈബ്രറി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ സെന്‍ട്രല്‍ ലൈബ്രറി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്വം ബ്ലാക്ക് ഡ്രാഗണ്‍ എന്ന ഹാക്കിങ്ങ് ഗ്രൂപ്പ് ഏറ്റെടുത്തു. തങ്ങള്‍ ദേശസ്‌നേഹികളാണെന്നും കശ്മീരിനു വേണ്ടി കാമ്പസില്‍ കുരച്ചാല്‍ സ്വാതന്ത്ര്യം കിട്ടുമെന്നാണോ നിങ്ങള്‍ വിചാരിക്കുന്നതെന്ന് സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത വിവരം സര്‍വകലാശാല ഐ.ടി. വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും വായനശാലാ അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest