Connect with us

Gulf

തംബാക്ക് കള്ളക്കടത്തു ശ്രമം സി ഐ ഡി പരാജയപ്പെടുത്തി

Published

|

Last Updated

ദോഹ: രാജ്യത്തേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 18 ടണ്‍ തംബാക്കുകള്‍ പിടികൂടിയതായി സി ഐ ഡി വിഭാഗം അറിയിച്ചു. ദോഹ തുറമുഖം വഴിയാണ് മയക്കു മരുന്നു വിഭാഗത്തില്‍ പെടുന്ന തംബാക്ക് വന്‍തോതില്‍ കള്ളക്കടത്ത് നടത്താന്‍ ശ്രമം നടന്നത്. കസ്റ്റംസ് വിഭാഗവുമായി സഹകരിച്ച് പോലീസിന്റെ സമയോചിത ഇടപെടലിനെത്തുടര്‍ന്നാണ് കള്ളക്കടത്തു ശ്രമം പരാജയപ്പെടുത്താന്‍ സാധിച്ചത്.
മൂന്നു പേരടങ്ങുന്ന സംഘം ഒരു കണ്ടെയ്‌നര്‍ തംബാക്ക് രാജ്യത്തേക്കു അനധികൃതമായി കടത്താന്‍ ശ്രമം നടത്തുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സി ഐ ഡി ഇടപെട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ലഹരി ഉത്പന്നം രാജ്യത്തേക്കു കടത്താനുള്ള ശ്രമമാണെന്നു തിരിച്ചറിഞ്ഞത്. അറസ്റ്റു ചെയ്ത പ്രതികളെ കൂടുതല്‍ നിയന നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനു കൈമാറി. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുത്താണ് ലഹരി ഉത്പന്നം രാജ്യത്തേക്കു കടത്താന്‍ ശ്രമിച്ചത്. പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത്.

Latest