Connect with us

Kerala

തിരുവനന്തപുരത്ത് ലോയേഴ്‌സ് യൂണിയന്‍ ധര്‍ണക്കെതിരെ ആര്‍എസ്എസ് അക്രമം

Published

|

Last Updated

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കന്നയ്യകുമാറിനെ പട്യാല കോടതിയില്‍ ആര്‍എസ്എസ് അഭിഭാഷകര്‍ മര്‍ദിച്ചതിനെതിരെ ലോയേഴ്‌സ് യൂണിയന്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണയിലേക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി സംഘര്‍ഷം സൃഷ്ടിച്ചത്.അതേസമയം പൊലീസ് ആക്രമിക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ നടപടി എടുത്തില്ലെന്ന് ആരോപിച്ച് ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ കന്റോണ്‍മെന്റ് പൊലീസ് സ്‌റ്റേഷന് മുന്നിലും ധര്‍ണയിരുന്നു.

Latest