Connect with us

Kerala

തങ്കച്ചനും സര്‍ക്കാരിനും സോളാര്‍ കമ്മീഷന്‍ നോട്ടീസ്

Published

|

Last Updated

കൊച്ചി: സോളാര്‍ കമ്മീഷനെ വിമര്‍ശിച്ചതിന്റെ പേരില്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും സര്‍ക്കാരിനും സോളര്‍ കമ്മിഷന്റെ നോട്ടീസ അയച്ചു. തങ്കച്ചന്റെ പരാമര്‍ശം ഗൗരവതരമാണെന്ന് നിരീക്ഷിച്ച കമ്മീഷന്‍ യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞ തരത്തിലാണോ സര്‍ക്കാരും ചിന്തിക്കുന്നത്. അങ്ങനെയെങ്കില്‍ തുടരേണ്ട കാര്യമില്ലെന്നും പറഞ്ഞു. സോളാര്‍ കമ്മീഷന്‍ അതിരു വിടുന്നെവെന്ന് പരാമര്‍ശമാണ് കമ്മീഷന്റെ അതൃപ്തിക്ക് കാരണം.
അതേസമയം, ഇന്നു വിസ്താരത്തിന് ഹാജരാകാനാകില്ലെന്ന് സരിത കമ്മിഷനെ അറിയിച്ചു. ശബ്ദ വിശ്രമം വേണമെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. സരിതയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കമ്മിഷന്‍ ശക്തമായ താക്കീതും നല്‍കി. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. ആരോഗ്യപ്രശ്‌നം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും. കമ്മിഷന്‍ അറിയിച്ചു. ലോകാവസാനം വരെ തെളിവുകള്‍ സ്വീകരിക്കാനാകില്ലെന്നും. ഉണ്ടെങ്കില്‍ എത്രയും പെട്ടെന്നു നല്‍കണമെന്നും സരിത തിങ്കളാഴ്ച ഹാജരാകണമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

മന്ത്രി ഷിബു ബേബി ജോണിന്റെ മാപ്പപേക്ഷ സോളര്‍ കമ്മിഷന്‍ അംഗീകരിച്ചു. ഷിബു ബേബി ജോണ്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചിരുന്നു.

Latest