Connect with us

Gulf

ലുലു എക്‌സ്‌ചേഞ്ചിന്റെ 125 മത് ശാഖ പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

അബുദാബി: ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 125മത് ശാഖ തെക്കന്‍ കുവൈറ്റിലെ സമ മാളിലും 126 മത് ശാഖ മഹ്ബൗലയിലും പ്രവര്‍ത്തനമാരംഭിച്ചു. കുവൈറ്റിലെ ലുലു എക്‌സ്‌ചേഞ്ചിന്റെ 19 മത്തെയും 20 മത്തെയും ശാഖകളാണിത്. 125 മത്തെ ശാഖയുടെ ഉദ്ഘാടനം കുവൈറ്റ് വാണിജ്യ വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള എസ്.അല്‍ ഒവൈസി നിര്‍വ്വഹിച്ചു. ശൈഖ് മാലിക് അല്‍ ഹമൌദ് അല്‍ മാലിക് അല്‍ ഷഹബ്, കുവൈറ്റ് ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജൈന്‍, ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, ലുലു എക്‌സ്‌ചേഞ്ച് ഡയരക്ടര്‍ അദീബ് അഹമ്മദ് തുടങ്ങി നിരവധി പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ആറ് വര്‍ഷത്തിനുള്ളില്‍ 125 ശാഖയെന്ന സ്വപ്നനേട്ടം കൈവരിക്കാനായതിലുള്ള സന്തോഷം ഉദ്ഘാടന ചടങ്ങില്‍ അദീബ് അഹമ്മദ് പങ്ക് വെച്ചു. ഉപഭോക്താക്കള്‍ക്ക് നല്‍കിയ സുതാര്യമായ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ് ലുലു എക്‌സ്‌ചേഞ്ചിന്റെ വളര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു. 2009 സെപ്തംബര്‍ രണ്ടിന് അബുദാബിയിലാണ് ആദ്യശാഖയാരംഭിക്കുന്നത്. ഇന്ന് ഒമാന്‍, കുവൈറ്റ്, ബഹറിന്‍, ഇന്ത്യ, ഫിലിപ്പൈന്‍സ്, സെയ്‌ഷെല്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ലുലു എക്‌സ്‌ചേഞ്ചിന് ശാഖകളുണ്ട്.

ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 125 മത് ശാഖയുടെ ഉദ്ഘാടനം കുവൈറ്റ് വാണിജ്യ വ്യവസായ വകുപ്പ് അണ്ടര്‍ സെക്രട്ടറി അബ്ദുള്ള എസ്.അല്‍ ഒവൈസി നിര്‍വ്വഹിക്കുന്നു. ശൈഖ് മാലിക് അല്‍ ഹമൌദ് അല്‍ മാലിക് അല്‍ ഷഹബ്, കുവൈറ്റ് ഇന്ത്യന്‍ അംബാസിഡര്‍ സുനില്‍ ജൈന്‍, ലുലു ഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, ലുലു എക്‌സ്‌ചേഞ്ച് ഡയരക്ടര്‍ അദീബ് അഹമ്മദ് തുടങ്ങിയവര്‍ സമീപം.

---- facebook comment plugin here -----

Latest