Connect with us

Kerala

മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ത്വരിത പരിശോധന

Published

|

Last Updated

തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ മന്ത്രി സി.എന്‍. ബാലകൃഷ്ണനെതിരെ ത്വരിത പരിശോധന നടത്തിയ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മന്ത്രിക്കു പുറമെ കണ്‍സ്യൂമര്‍ ഫെഡ് മുന്‍ ചെയര്‍മാന്‍ ജോയ് തോമസ്, മുന്‍ എം.ഡി റിജി ജി. നായര്‍, മുന്‍ ചീഫ് മാനേജര്‍ ആര്‍. ജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും അന്വേഷണം. വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ടും കണ്‍സ്യൂമര്‍ഫെഡില്‍ നടന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടും പരിശോധിച്ച ശേഷമാണ് ജഡ്ജ് എസ്.എസ്. വാസന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണം.

വിദേശമദ്യം വാങ്ങിയ ഇനത്തില്‍ കമ്മീഷനായി അഞ്ച് കോടി രൂപ കൈപ്പറ്റി, മൊബൈല്‍ ത്രിവേണി വാഹനങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട്, നീതി വിതരണ കേന്ദ്രത്തിലെ നിര്‍മാണ ക്രമക്കേട് എന്നീ അഴിമതി ആരോപണങ്ങളിലാണ് മന്ത്രിക്കും സംഘത്തിനുമെതിരേ ത്വരിത പരിശോധന. സഹകരണ വകുപ്പിലെ അഴിമതിയില്‍ അന്വേഷണം ആവശ്യപ്പെട്ട് മലയാള വേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

Latest