Connect with us

Kerala

സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നു: പന്ന്യന്‍ രവീന്ദ്രന്‍

Published

|

Last Updated

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ ജനകീയയാത്ര തിരുവനന്തപുരത്ത് സമാപിച്ചു. സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് മോദി സര്‍ക്കാര്‍ രാജ്യത്തെ നയിക്കുകയാണെ് പന്ന്യന്‍ അഭിപ്രായപ്പെട്ടു.
മതന്യൂനപക്ഷങ്ങള്‍ ഭയചകിതരാണ്. ജനങ്ങളുടെ ജീവന്‍ അപായപ്പെടുത്തുന്നു. രാജ്യത്തിന്റെ ദിശ ഇനി എങ്ങോട്ടാണെന്ന ചോദ്യം ഉയര്‍ന്നു വരികയാണ്. ഭരണം ഫാസിസ്റ്റ് മോഡലാക്കുന്നു. കനയ്യകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് അവിടെ നടക്കുന്ന പരിപാടിയിലുണ്ടായ തര്‍ക്കം പരിഹരിക്കുന്നതിനെത്തിയപ്പോഴാണ്.
തലസ്ഥാനത്തെയും ലോകത്തെ തന്നെ ഒരു പ്രമുഖ യൂനിവേഴ്‌സിറ്റിയുടെ വിദ്യാര്‍ഥി യൂനിയന്റെ തലപ്പത്ത് കമ്മ്യൂണിസ്റ്റുകാരനായ ഒരു വിദ്യാര്‍ഥി വന്നതാണ് മോദിയെയും കൂട്ടരെയും പ്രകോപിപ്പിച്ചത്.
ജില്ലാ സെക്രട്ടറി അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മാഈല്‍, സംവിധായകന്‍ വിനയന്‍, അസിസ്റ്റന്റ് സെക്രട്ടറി വി പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് മോദി

Latest