Connect with us

Kerala

താത്കാലിക ജീവനക്കാര്‍ക്കും ഇനി ശമ്പള സ്‌കെയില്‍

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ കരാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസ വേതനത്തിന് പകരം ശമ്പള സ്‌കെയില്‍. നിയമസഭയില്‍ ബജറ്റിന് ഭേദഗതി നിര്‍ദേശിച്ച് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനം.
ദിവസ വേതനത്തിലും കരാറടിസ്ഥാനത്തിലും തുച്ഛമായ വേതനത്തില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ജീവനക്കാര്‍ക്ക് ന്യായമായ ജീവിത നിലവാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ പ്രതിഫലം നല്‍കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ഥിര ജീവനക്കാരുടേതിന് തുല്യമായ തസ്തികകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അതേ സ്‌കെയില്‍ ഉറപ്പാക്കും. ഇതിന് പുറമെ എല്ലാ വര്‍ഷവും വില സൂചികയുടെ അടിസ്ഥാനത്തില്‍ വര്‍ധനവ് നല്‍കും. ഇതിനായി ഏകദേശം 135 കോടിയുടെ ചെലവ് പ്രതീക്ഷിക്കുന്നു. പത്ത് വര്‍ഷം ദിവസവേതാനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനക്ഷമതയുടെ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷം വരെ കരാര്‍ അടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.