Connect with us

National

സര്‍ദാര്‍ജി തമാശകള്‍ നിരോധിക്കാന്‍ ഹരജി

Published

|

Last Updated

ന്യൂഡല്‍ഹി: സിഖുകാര്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് സുപ്രീം കോടതി. സിഖ് ജനതയെ അപകീര്‍ത്തപ്പെടുത്തുന്ന തരത്തിലുള്ള സര്‍ദാര്‍ജി തമാശകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹരജിയില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത്തരം തമാശകള്‍ എങ്ങനെ നിരോധിക്കാമെന്നതിനെ കുറിച്ച് ആറാഴ്ചക്കകം നിര്‍ദേശം നല്‍കാനും പാരാതിക്കാരായ ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. സിഖുകാര്‍ രാജ്യത്തെ രണ്ടാംകിട പൗരന്‍മാരല്ലെന്നും കോടതി പറഞ്ഞു. നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ചെലമേശ്വര്‍ വിരമിക്കുമ്പോള്‍ സിഖുകാരനായ ജസ്റ്റിസ് ജെ എസ് ഖെഹാറആണ് ചുമതലയേല്‍ക്കുക. സമാന ആവശ്യമുന്നയിച്ച് സിഖ് അഭിഭാഷക ഹര്‍വീന്ദര്‍ ചൗധരി ഹരജി നല്‍കിയിരുന്നു. ഇത്തരം തമാശകള്‍ അവരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നു കയറ്റമാണെന്നും രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരാണെന്നും അവര്‍ വാദിച്ചു. ഇത്തരം തമാശകളുള്ള വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും ഭാവിയില്‍ ഇത്തരം തമാശകള്‍ പ്രചരിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ഹരജിയില്‍ പറയുന്നു.

---- facebook comment plugin here -----

Latest