Connect with us

Gulf

ആര്‍ ടി എ നമ്പര്‍ പ്ലേറ്റ് ലേലം 23ന്

Published

|

Last Updated

ദുബൈ: ആര്‍ ടി എയുടെ നേതൃത്വത്തില്‍ 38-ാമത് ഓണ്‍ലൈന്‍ നമ്പര്‍പ്ലേറ്റ് ലേലം 23ന് നടക്കും. ജെ മുതല്‍ ആര്‍ വരെയുള്ള സീരീസില്‍ വരുന്ന നാലും അഞ്ചും ഡിജിറ്റ് നമ്പര്‍ പ്ലേറ്റുകളാണ് ലേലത്തില്‍ വെക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് രജിസ്‌ട്രേഷന്‍ കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ചിരുന്നു. ലേലം നടക്കുന്ന 23 (ചൊവ്വ) വരെ രജിസ്‌ട്രേഷന്‍ നടപടികള്‍ താത്പര്യമുള്ളവര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ആര്‍ ടി എ വെഹിക്കിള്‍സ് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി വ്യക്തമാക്കി.
വിവിധ കോഡുകളിലുള്ള നിരവധി നാലക്ക, അഞ്ചക്ക നമ്പറുകള്‍ ആവശ്യക്കാര്‍ക്ക് ലേലത്തിലൂടെ സ്വന്തമാക്കാന്‍ സാധിക്കും. നമ്പര്‍ പ്ലേറ്റുകളെ സ്‌നേഹിക്കുന്നവര്‍ അതീവ ആവേശത്തോടെയാണ് കഴിഞ്ഞ കാലങ്ങളില്‍ ലേലത്തില്‍ പങ്കാളികളാകുന്നത്. ചൊവ്വാഴ്ച നടക്കുന്ന ലേലവും ഇതില്‍ നിന്നും വിഭിന്നമാവില്ലെന്നാണ് ആര്‍ ടി എ പ്രതീക്ഷിക്കുന്നത്. ആവശ്യക്കാര്‍ക്ക് ഇഷ്ടമുള്ള നമ്പറുകള്‍ ആവശ്യാനുസരണം ലഭിക്കാന്‍ ലേലം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ ടി എയുടെ പോര്‍ട്ടലായ www.rta.ae, ആര്‍ ടി എയുടെ കസ്റ്റമര്‍ കെയര്‍ സെന്ററുകള്‍ തുടങ്ങിയവയിലൂടെ ഓണ്‍ലൈന്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യാനും പങ്കാളികളാകാനും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് അല്‍ മര്‍സൂഖി പറഞ്ഞു. പങ്കെടുക്കുന്നവര്‍ സെക്യൂരിറ്റിയായി 5,000 ദിര്‍ഹം കെട്ടിവെക്കണം. ക്രെഡിറ്റ്കാര്‍ഡ് വഴിയോ ചെക്ക് വഴിയോ പണമായോ ഈ തുക അടക്കാവുന്നതാണ്. ലേല ശേഷം ഡെപ്പോസിറ്റ് തുക ഉപഭോക്താവിന് മടക്കി നല്‍കും. ആര്‍ ടി എയുടെ കോള്‍ സെന്ററുകളുമായി ബന്ധപ്പെട്ടാല്‍ ലേലവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കും. 8009090 എന്ന ടോള്‍ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

 

Latest