Connect with us

Kerala

വാര്‍ത്താ അവതാരകയുടെ വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ച യുവാക്കള്‍ പിടിയില്‍

Published

|

Last Updated

തിരുവനന്തപുരം: പ്രമുഖ വാര്‍ത്താ അധിഷ്ഠിത പരിപാടിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കി അവതാരകയുടെ വ്യാജ അശ്ലീല ചിത്രം പോസ്റ്റ് ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശികളായ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ബെല്‍വിന്‍ പോളും ബന്ധുവായ ബി ടെക് വിദ്യാര്‍ഥി ബെന്‍സിന്‍ തോമസുമാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്. ഐ ടി ആക്ടിലെ 67-എ, ഐ പി സി 469 വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രമുഖ മലയാളം ചാനലിലെ വാര്‍ത്താധിഷ്ഠിത പരിപാടിയുടെ അവതാരകയുടെ വ്യാജ അശ്ലീല ചിത്രങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചത്. ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇവരുടെ ബ്ലോഗിലേക്ക് ഹിറ്റുകള്‍ പോകുന്ന തരത്തിലായിരുന്നു ഫേസ്ബുക്ക് പേജ്. ഓരോ ഹിറ്റുകള്‍ക്കും ഗൂഗിള്‍ പരസ്യശാഖയില്‍ നിന്ന് പണം ലഭിക്കും. ഇത്തരത്തില്‍ പണം സമ്പാദിക്കാനാണ് പ്രതികള്‍ പുതിയ മാര്‍ഗം സ്വീകരിച്ചതെന്ന് ഡി ജി പി ടി പി സെന്‍കുമാര്‍ പറഞ്ഞു.

Latest