Connect with us

Techno

ഇനി വളയ്ക്കാവുന്ന സ്മാര്‍ട്ട് ഫോണും

Published

|

Last Updated

ന്യൂയോര്‍ക്ക്: മൊബൈല്‍ ഫോണിന്റെ പലവിധ രൂപാന്തരങ്ങള്‍ ദിനവും ഇറങ്ങുന്നു. ഇപ്പോള്‍ ദാ ഇഷ്ടം പോലെ വളയക്കാവുന്ന സ്മാര്‍ട് ഫോണും വിപണിയിലേക്ക് എത്തുന്നു. കാനഡയിലെ ക്യൂന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് വളയക്കാവുന്ന റിഫ്‌ളക്‌സ്” എന്ന പേരിട്ടിരിക്കുന്ന ഈ മൊബൈല്‍ ഫോണ്‍ നിര്‍മ്മിച്ചത്.

ഫോണ്‍ ഉപയോഗത്തിനിടെ ഉപഭോക്താവിന്റെ കൈ സ്‌ക്രീനില്‍ സാധ്യമാക്കുന്ന വളവിനെ ഇന്‍പുട്ട് ആയി സ്വീകരിക്കാനും ഇതിനെ മള്‍ട്ടി ടച്ച് എന്ന രൂപത്തില്‍ പരിഗണിക്കാനും കഴിവുള്ളതാണ് ഫോണ്‍. ആപ്‌ളിക്കേഷനുകളോ വെബസൈറ്റുകളോ ഉപയോഗിക്കുമ്പോള്‍ അടുത്ത പേജിലേക്ക് പോകാനായി സ്‌ക്രീന്‍ ഒന്ന് വളച്ചാല്‍ മതി. ടച്ച് ചെയ്യേണ്ടതില്ല. ഫോണിലൂടെ ബുക്കുകള്‍ വായിക്കുമ്പോള്‍ സ്‌കീന്‍ വളച്ച്, ശരിക്കും പുസ്തക താളുകള്‍ മറിക്കുന്നത് പോലെ പേജുകള്‍ മാറ്റാം. ഗെയിം കളിക്കുമ്പോഴും ഈ സൗകര്യം മികച്ച അനുഭവം സമ്മാനിക്കും.

ഹൈഡെഫനിഷന്‍ എല്‍.ജി ഡിസ്പ്‌ളേ ഒ.എല്‍.ഇ.ഡി ടച്ച് സ്‌ക്രീനാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് 4.4 കിറ്റ്് കാറ്റാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. നെതര്‍ലാന്‍സില്‍ ഫെബ്രുവരി 17 നു നടക്കുന്ന എംബഡഡ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ റീഫ്‌ലെക്‌സ് സ്‌ക്രീന്‍ ഉപയോഗിച്ചു നിര്‍മ്മിച്ച ഫോണിന്റെ ആദ്യ മാതൃക പ്രദര്‍ശിപ്പിക്കും

Latest