Connect with us

Gulf

വീടുകളില്‍ വെള്ളത്തിന്റെ ഉപയോഗം കുറക്കണം: അഡ്‌വെക്

Published

|

Last Updated

അബുദാബി: എമിറേറ്റിലെ വീടുകളിലെ ജല ഉപയോഗം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞിരിക്കുകയാണെന്നും ഇത് തുടരുവാന്‍ എമിറേറ്റ് പരിധിയില്‍ താമസിക്കുന്നവര്‍ പരിശ്രമിക്കണമെന്ന് അബുദാബി ജല-വൈദ്യുതി വകുപ്പ് ആസൂത്രണ സ്റ്റഡീസ് ഡയറക്ടറേറ്റ് വിഭാഗം മേധാവി മുഹമ്മദ് അല്‍ മാജ്ജ് വ്യക്തമാക്കി.

നെതര്‍ലാന്‍ഡ് സ്ഥാനപതി കാര്യാലയത്തില്‍ സംഘടിപ്പിച്ച ലോക ഭാവി എനര്‍ജി സമ്മിറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതലത്തില്‍ ഊര്‍ജ ഉത്പാദനത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ കണക്ക് 40 ശതമാനമാണ്. പശ്ചിമേഷ്യയില്‍ 2014 സാമ്പത്തിക പരിഷ്‌കാരത്തില്‍ മുന്നില്‍ അബുദാബിയാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികള്‍ക്ക് അബുദാബിയില്‍ ഒരു ദിവസം ശരാശരി 1000 ലിറ്റര്‍ വെള്ളം 1.70 ദിര്‍ഹമിലാണ് നല്‍കുന്നത്.

സബ്‌സിഡി കുറച്ചതോടെ വെള്ളത്തിന്റെ ഉപയോഗം 700 ലിറ്ററായി കുറഞ്ഞു. 1,000 ലിറ്ററിനു മുകളില്‍ ഉപയോഗിച്ചാല്‍ 1.89 ദിര്‍ഹം നല്‍കണം. 2016ല്‍ 6.6 ശതമാനമാണ് വിദേശികളുടെ വെള്ളക്കരം വര്‍ധിപ്പിച്ചത്. അബുദാബി ഒരു ദിവസം 907 ഗ്യാലന്‍ വെള്ളമാണ് ഉത്പാദിപ്പിക്കുന്നത്.