Connect with us

Gulf

മദ്രസാ ഫെസ്റ്റ് 2016

Published

|

Last Updated

റിയാദ്: രിസാലത്തുല്‍ ഇസ്ലാം മദ്രസ്സയിലെ വിദ്യാര്‍ഥികള്‍ക്കായി റിയാദ് ഐസിഎഫ് സംഘടിപ്പിച്ച മദ്രസാ ഫെസ്റ്റ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അറിവിന്റേയും ആസ്വാദനത്തിന്റെയും വേറിട്ടതും അവിസ്മരണീയവുമായ അനുഭവങ്ങളായി. അല്‍ഹൈര്‍ റുവൈദ ഇസ്തി റാഹയില്‍ രാവിലെ മുതല്‍ നടന്ന കായിക മത്സരങ്ങളില്‍ ഇരുനൂറില്‍പരം കുട്ടികള്‍ വിവിധ ഇനങ്ങളില്‍ പങ്കെടുത്തു. കായിക പരിപാടികളുടെ ഉദ്ഘാടനം ജാഫര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഉച്ചക്ക് നടന്ന രക്ഷാകര്‍തൃ മീറ്റിംഗില്‍ അബ്ദുല്‍കബീര്‍ അന്‍വരി ധാര്‍മികവിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു. അബുബക്കര്‍ അന്‍വരി അദ്ധ്യക്ഷനായിരുന്നു. ഷരഫുദ്ദിന്‍ നിസാമി, അബ്ദുല്‍നാസര്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ ഫൈസി, എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് ധാര്‍മിക വിദ്യാഭ്യാസം ശാസ്ത്രീയമായും ചിട്ടയായും നല്‍കുന്നതിലുടെ മാത്രമേ മുല്യശോഷണം സംഭവിക്കാത്ത ഒരുനല്ല സമുഹസൃഷ്ട്ടി സാധ്യമാവുകയുള്ളു എന്ന് പ്രാസംഗികര്‍ അഭിപ്രായപെട്ടു .