Connect with us

National

കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറെന്നും ജെഎന്‍യു വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി:ജവാഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെഎന്‍യു) വിവാദ സംഭവങ്ങളെത്തുടര്‍ന്ന് രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ഒളിവിലായിരുന്ന അഞ്ച് വിദ്യാര്‍ഥികള്‍ കീഴടങ്ങില്ലെന്ന് അറിയിച്ചു. അറസ്റ്റ്് വരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു. ഇന്നു കീഴടങ്ങിയേക്കുമെന്നായിരുന്നു ആദ്യറിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ഥികള്‍ കീഴടങ്ങിയില്ലെങ്കില്‍ മറ്റുവഴികള്‍ നോക്കുമെന്ന് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്.ബസ്സി അറിയിച്ചു. വിദ്യാര്‍ഥികളുടെയും,

അതേ സമയം ടീച്ചേഴ്‌സ് യൂണിയന്റെയും ശക്തമായി എതിര്‍പ്പിനെ തുടര്‍ന്ന് ജെഎന്‍യു ക്യാംപസിനുള്ളില്‍ പൊലീസിനെ കയറ്റില്ലെന്ന് വൈസ് ചാന്‍സിലര്‍. ഇക്കാര്യം സംബന്ധിച്ച് വൈസ് ചാന്‍സിലര്‍ ഉറപ്പ് നല്‍കിയതായും വിദ്യാര്‍ഥികള്‍ അറിയിച്ചു.അറസ്റ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാന്‍ അല്‍പ്പനേരത്തിനുള്ളില്‍ ജനറല്‍ബോഡി യോഗം വിളിക്കും.ഉമര്‍ ഖാലിദ് അടക്കം രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട അഞ്ച് വിദ്യാര്‍ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തിയിരുന്നു.

ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ഉമര്‍ ഖാലിദ് അടക്കം കുറ്റാരോപിതരായ മൂന്ന് വിദ്യാര്‍ഥികള്‍ ജെഎന്‍യു ക്യാമ്പസില്‍ എത്തിയത്.അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ്,രനാങ്ക ശ്വേതരാജ്, ഐശ്വര്യ അധികാരി എന്നീ വിദ്യാര്‍ഥികളാണ് ക്യാമ്പസില്‍ എത്തിയത്. 500 ഓളം വരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും ഇവര്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. തീവ്രവാദി സംഘടനകളുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. നിയമപരമായുള്ള അറസ്റ്റ് നടപടികള്‍ക്ക് അനുസരിച്ച് കീഴടങ്ങാനാനാണ്‌ വിദ്യാര്‍ഥികളുടെ തീരുമാനം. കനയ്യ കുമാറിനെ അറസ്റ്റ് ചെയ്ത രീതി ആവര്‍ത്തിക്കപ്പെടരുതെന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം.

താന്‍ തീവ്രവാദിയല്ലെന്ന് വ്യക്തമാക്കിയ ഉമര്‍ ഖാലിദ് കന്‍ഹയ്യയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു.
ഉമര്‍ഖാലിദിനെ അറസ്റ്റ് ചെയ്യാന്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പസിന് മുന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥികളെ ക്യാംപസിനകത്തു കയറി അറസ്റ്റ് ചെയ്യാന്‍ സര്‍വകലാശാല അധികൃതര്‍ പൊലീസിന് അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് മുന്നറിയിപ്പു നല്‍കി പൊലീസ് ക്യാംപസിനു പുറത്തു നിലയുറപ്പിച്ചു.

രാത്രി പത്ത് മണിയോടെ കോളജ് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഉമര്‍ ഖാലിദ് സംബന്ധിച്ചത്. നൂറിലധികം വിദ്യാര്‍ഥികള്‍ ഈ സമയം ക്യാമ്പസില്‍ ഉണ്ടായിരുന്നു. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് ശഹ് ല റാഷിദും യോഗത്തില്‍ പങ്കെടുത്തു. പോലീസ് കുറ്റം ചുമത്തിയ വിദ്യര്‍ഥികള്‍ നിരപരാധികള്‍ ആണെന്ന് അവര്‍ പറഞ്ഞു. എന്തും നേരിടാന്‍ അവര്‍ തയ്യാറാണെന്നും എല്ലാം ക്യാമറയുടെ വെളിച്ചത്തില്‍ നടക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ശഹ്‌ല പറഞ്ഞു.

പാര്‍ലിമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ജന്മദിനത്തില്‍ ജെഎന്‍യുവില്‍ നടന്ന അനുസ്മരണവുമായി ബന്ധപ്പെട്ട് ആറ് വിദ്യാര്‍ഥികള്‍ക്ക് എതിരെയാണ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തിയത്. ഇതില്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കന്‍ഹയ്യയെ പിന്നീട് അറസ്റ്റ് ചെയ്തു. ഉമര്‍ ഖാലിദ് അടക്കം ബാക്കി അഞ്ച് പേര്‍ ഒളിവിലായിരുന്നു. ഇവരില്‍പ്പെട്ട മൂന്ന് വിദ്യാര്‍ഥികളാണ് ഇന്ന് ക്യാമ്പസില്‍ എത്തിയത്.

വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ഊര്‍ജിത തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഉമര്‍ ഖാലിദും സംഘവും ക്യാമ്പസില്‍ എത്തിയത്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ എല്ലാം പോലീസ് ഇവര്‍ക്കായി അരിച്ചുപൊറുക്കിയിരുന്നു. രാജ്യംവിട്ട് പോകുന്നത് തടയാന്‍ വിമാനത്താവളങ്ങളിലും കര്‍ശന ജാഗ്രത പുലര്‍ത്തിയിരുന്നു.